സൈക്കോണ്‍: സൈബര്‍
കോണ്‍ഫറന്‍സ് നാളെകോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിങ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സൈക്കോണ്‍ സൈബര്‍ കോണ്‍ഫറന്‍സ് നാളെ രാവിലെ 10 മുതല്‍ കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. കേരളത്തിനകത്തും പുറത്തും നിന്നുമായി മുന്നൂറോളം സൈബര്‍ പ്രവര്‍ത്തകര്‍ സംബന്ധിക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. മമ്മുട്ടി നിസാമി തരുവണ അധ്യക്ഷനാവും. വിവിധ സെഷനുകളില്‍ സത്താര്‍ പന്തലൂര്‍, ശഫീഖ് ഹുദവി, മുഹമ്മദ് ശാഫി, മുജീബ് ഫൈസി പൂലോട്, ആസിഫ് ദാരിമി പുളിക്കല്‍, മുബാറക് എടവണ്ണപ്പാറ, അസ്ലം ഫൈസി ബംഗളൂരു, തുടങ്ങിയവര്‍ വിഷയമവതരിപ്പിക്കും. സമാപന സംഗമത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നസീഹത് നിര്‍വഹിക്കും. മുബശ്ശിര്‍ ജമലുല്ലൈലി, റശീദ് ഫൈസി വെള്ളായിക്കോട്, പി അഷ്റഫ് വിവിധ സെഷനുകളില്‍ സംബന്ധിക്കും.
ഇതോടനുബന്ധിച്ച് നടന്ന യോഗത്തില്‍ സൈബര്‍ വിങ് സംസ്ഥാന ചെയര്മാന് റിയാസ് ഫൈസി പാപ്ലശ്ശേരി അധ്യക്ഷനായി. അബ്ദുല്‍ ബാസിത് അസ്അദി, പി.എച്ച് അസ്ഹരി, അമീന് കൊരട്ടിക്കര, കെ.പി.എം ബഷീര്‍, ജലീല്‍ അമ്പലക്കണ്ടി സംസാരിച്ചു.
യോഗത്തില്‍ കണ്‍വീനര്‍ മുബാറക്ക് എടവണ്ണപ്പാറ സ്വാഗതവും കരീം മൂടാടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."