നടിക്കെതിരായ അതിക്രമം: കാവ്യമാധവന്റേയും നാദിര്‍ഷായുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെയും സംവിധായകന് നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യഹരജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ദിലീപിന്റെ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുക.
കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു കാവ്യാമാധവന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നത്.
നാദിര്‍ഷ ചോദ്യം ചെയ്യലില്‍ പല കാര്യങ്ങളും മറച്ചുവെച്ചുവെന്ന കാര്യം പൊലിസ് കോടതിയെ അറിയിച്ചിരുന്നു. നാദിര്‍ഷയുടെ ചോദ്യം ചെയ്യലിന്റെ വിശദവിവരങ്ങളും അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ട്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയാണ് കോടതി ആദ്യം പരിഗണിക്കുക.
ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്ന മുഴുവന്‍ രേഖകളും പൊലിസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."