സുഹൃത്തുക്കള്‍ സെല്‍ഫി പകര്‍ത്തുന്ന തിരക്കില്‍; പിന്നില്‍ കൂട്ടുകാരന് ദാരുണാന്ത്യം
ബംഗളൂരു: സുഹൃത്തുക്കളുടെ സെല്‍ഫിയെടുക്കുന്ന തിരക്കിനിടയില്‍ കൂട്ടുകാരന്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു. ബംഗളൂരുവിലെ ജയനഗര്‍ നാഷനല്‍ കോളജ് വിദ്യാര്‍ഥി ജി. വിശ്വാസാ (17)ണ് കുളത്തില്‍ മുങ്ങിമരിച്ചത്.
കര്‍ണാടകയിലെ രാമനഗര്‍ ജില്ലയിലെ കനകപുരക്കടുത്ത് രാവണഗൊണ്ടുലു ബെട്ടയില്‍ എന്‍.സി.സി ക്യാംപിനെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. കുളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സഹപാഠികള്‍ സെല്‍ഫിയെടുക്കുന്ന തിരക്കിലായിരുന്നതിനാല്‍ വിദ്യാര്‍ഥി മുങ്ങിയത് ആരും അറിഞ്ഞില്ല. കുളത്തില്‍ മുങ്ങുന്ന ദൃശ്യം കാമറയില്‍ പതിഞ്ഞിരുന്നെങ്കിലും ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല.
അതേസമയം കോളജ് അധികൃതരുടെ അലസതയാണ് മകന്റെ മരണത്തിന് ഇടയാക്കിയതെന്ന ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ എന്‍.സി.സിയുടെ ചുമതലയുള്ള പ്രൊഫ. ഗിരീഷ്, ശരത് എന്നീ രണ്ട് അധ്യാപകര്‍ക്കെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് രക്ഷിതാക്കള്‍ക്ക് ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."