സ്പോണ്സര് പൂട്ടിയിട്ട ഹൗസ് ഡ്രൈവറെ സാമൂഹ്യ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു
റിയാദ്: സ്പോണ്സര് മര്‍ദിച്ചു മുറിയില്‍ പൂട്ടിയിട്ട മലയാളി ഹൗസ് ഡ്രൈവറെ സാമൂഹ്യപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. കോട്ടയം എരുമേലി സ്വദേശി ജൈസലാണ് സ്പോണ്‍സറുടെ ക്രൂരതയെ തുടര്‍ന്ന് മര്‍ദനമേറ്റ് ഒരു ദിവസം മുഴുവന്‍ റൂമില്‍ ബന്ധനസ്ഥനായി കഴിയേïണ്ടി വന്നത്. ഒടുവില്‍ സാമൂഹ്യ പ്രവര്ത്തകന് ലത്തീഫ് തെച്ചിയുടെ ഇടപെടലിനെ തുടര്‍ന്ന് മോചനം സാധ്യമാക്കി ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
എട്ടു വര്‍ഷമായി സഊദിയില്‍ ഉണ്ടïായിരുന്ന ജൈസല്‍ പുതിയ വിസയില്‍ എട്ടു മാസം മുന്‍പാണ് ഇവിടെയെത്തിയത്. സ്പോണ്‍സറുടെ വീടിനു പുറമെ ബന്ധുക്കളുടെ മറ്റു മൂന്നു വീടുകളിലും ജോലി ചെയ്യാന്‍ ജൈസല്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ആവശ്യത്തിന് ഭക്ഷണമോ ശമ്പളമോ നല്‍കാനും തയാറായിരുന്നില്ല. പ്രശ്നങ്ങള്‍ സ്പോണ്‍സറോട് അവതരിപ്പിച്ചപ്പോള്‍ 24 മണിക്കൂറോളം റൂമില്‍ പൂട്ടിയിടുകയായിരുന്നു.
ഫൈനല്‍ എക്സിറ്റിനായി എട്ടായിരം റിയാല്‍ വേണമെന്നു സ്പോണ്സര് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വിഷയം അറിഞ്ഞ ലത്തീഫ് തെച്ചി പൊലിസ് സഹായത്തോടെ റൂമില്‍നിന്നു മോചിപ്പിച്ച് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട് സ്പോണ്‍സറെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ഫൈനല്‍ എക്സിറ്റ് കൊടുക്കാന്‍ സ്പോണ്‍സറെ നിര്‍ബന്ധിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."