ജാരദ് കുഷ്നര്‍ 2009 മുതല്‍ 'സ്ത്രീ വോട്ടര്‍'
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന് ജാരദ് കുഷ്നര്‍ 2009 മുതല്‍ വോട്ട് ചെയ്തത് സ്ത്രീ എന്നനിലയില്‍. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇലക്ഷന്റെ റെക്കോര്‍ഡുകളില്‍ അദ്ദേഹത്തെ 'ഫീമെയില്‍' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ സീനിയര്‍ ഉപദേശകനായ ഇദ്ദേഹം 2009 നവംബറിലാണ് വോട്ടവകാശത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. രേഖകളില്‍ ചേര്‍ക്കുന്നതിനായി മനഃപൂര്‍വം തെറ്റായ വിവരം നല്കിയതാണോ അതോ അബദ്ധത്താല്‍ സ്ത്രീയെന്ന് അച്ചടിച്ചുവന്നതാണോയെന്നും സ്ഥിരീകരിച്ചിട്ടല്ല.
അതേസമയം, രേഖകളില്‍ സ്ത്രീ എന്നു രേഖപ്പെടുത്തിയതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഒട്ടേറെ പേര് നിയമം ലംഘിച്ചു വോട്ട് ചെയ്തതായി 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം ട്രംപ് ആരോപിച്ചിരുന്നു. ട്രംപിന്റെ മകള്‍ ഇവാന്‍കയെയാണ് കുഷ്നര്‍ വിവാഹം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."