ഒടുവില്‍ ഹൈമാസ്റ്റ് മിഴിതുറന്നു
നീലേശ്വരം: നീലേശ്വരം നഗരത്തില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ ജനങ്ങളുടെ പ്രതിഷേധത്തിനൊടുവില്‍ മിഴിതുറന്നു. ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് ജങ്ഷന്, കോണ്‍വെന്റ് ജങ്ഷന് എന്നിവിടങ്ങളില്‍ നഗരസഭ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകളാണു പ്രഭ ചൊരിഞ്ഞു തുടങ്ങിയത്.
സ്ഥാപിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും വിളക്കുകള്‍ പ്രകാശിക്കാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. ബസ് സ്റ്റാന്‍ഡു പരിസരത്തെ വിളക്കുകാലില്‍ ജനങ്ങള്‍ പ്രതിഷേധ സൂചകമായി റീത്തും വച്ചിരുന്നു. താലൂക്ക് ആശുപത്രി പരിസരം, രാജാസ് സ്കൂള്‍ പരിസരം, മെയിന്‍ ബസാര്‍ എന്നിവിടങ്ങളില്‍ മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെ വികസന നിധി ഉപയോഗിച്ചു സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ മാസങ്ങള്‍ക്കു മുന്‍പുതന്നെ പ്രകാശിച്ചു തുടങ്ങിയിരുന്നു. ഇതോടെ നഗരത്തില്‍ ആറു ഹൈമാസ്റ്റ് വിളക്കുകളായി.
അതേസമയം നഗരത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും തെരുവു വിളക്കുകള്‍ പ്രകാശിക്കാത്ത സ്ഥിതിയാണുള്ളത്.
അവയുടെ കേടുപാടുകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."