ഫാത്വിമ ബാഈശന്‍: സഊദി ഗവണ്മെന്റ് തലങ്ങളില്‍ ഉന്നതങ്ങളിലെത്തിയ ആദ്യ വനിത
റിയാദ്: അമേരിക്കയിലെ സഊദി എംബസി വക്താവായി വനിതയെ നിയമിച്ചു. ഇതാദ്യമായാണ് സഊദി ഗവണ്‍മെന്റിലെ ഉന്നത തലങ്ങളില്‍ ഒരു വനിതയെ നിയമിക്കുന്നത്. ഫാത്വിമ ബാഈശന്‍ ആണ് ഉന്നത പദവി അലങ്കരിക്കുന്ന സഊദി വനിതകളുടെ പട്ടികയിലേക്ക് കടന്നത്.
വാഷിങ് ടണിലെ സഊദി അംബാസിഡര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇവരെ എംബസ്സി വക്താവായി നിയമിച്ചത്. ഒരു ഗവണ്മെന്റ് സ്ഥാപനത്തിന്റെയും വകുപ്പിന്റെയും ഔദ്യോഗിക വക്താവായി നിയമിക്കപ്പെടുന്ന ആദ്യ വനിത കൂടിയാണ് ഫാത്വിമ ബാഈശന്‍
ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ ഫൗണ്ടേഷന്‍ ഡയറക്റ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇവര്‍.
2014 മുതല്‍ 2015 വരെയുള്ള കാലയളവില്‍ സഊദി സാമൂഹിക തൊഴില്‍ മന്ത്രാലയത്തിലെ സാമ്പത്തിക, ആസൂത്രണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 ല്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇസ്‌ലാമിക് ഫിനാന്‍സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ഇവര്‍ 2002ല്‍ അമേരിക്കയിലെ മസാച്യുസെറ്റ്‌സ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും സാമൂഹിക ശാസ്ത്രത്തില്‍ ബാച്ചിലര്‍ ബിരുദവും നേടിയിട്ടുണ്ട്.
ലോകബാങ്ക്, ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് ,എമിറേറ്റ്‌സ് ഫൗണ്ടേഷന്‍ ഫോര്‍ യൂത്ത് ഡവലപ്‌മെന്റ് എന്നിവക്ക് വേണ്ടി സാമൂഹിക, സാമ്പത്തിക സ്ട്രാറ്റജി കണ്‍സല്‍ട്ടന്റ് ആയി സേവനമനുഷ്ഠിച്ചുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."