HOME
DETAILS
MAL
ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ സമരം ചെയ്ത നഴ്സുമാര്‍ക്ക് ശമ്പളം നല്‍കുന്നില്ല
backup
September 30 2017 | 05:09 AM
ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ സമരം ചെയ്ത നഴ്സുമാര്‍ക്കെതിരേ പ്രതികാര നടപടിയുമായി ആശുപത്രി മാനേജ്മെന്റ്. സമരം തുടങ്ങുന്നതിന് മുന്‍പ് ജോലിയെടുത്ത ദിവസങ്ങളിലെ ശമ്പളം നല്‍കാനാണ് മാനേജ്മെന്റ് വിസമ്മതിക്കുന്നത്.
മാത്രമല്ല, മറ്റു ആശുപത്രിയിലേക്ക് പോകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും നഴ്സുമാര്‍ ആരോപിച്ചു.
കഴിഞ്ഞ 41 ദിവസമായി സമരം ചെയ്യുന്ന നഴ്സുമാര്ക്കെതിരെയാണ് മാനെജ്മെന്റിന്റെ പ്രതികാരം. നേരത്തെ യു.എന്‍.എ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയായി രണ്ടു നഴ്സുമാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് കെ.വി.എം ആശുപത്രിയില്‍ നഴ്സുമാര്‍ വീണ്ടും സമരം തുടങ്ങിയിരുന്നത്. ഈ സമരത്തില്‍ ഏര്പ്പെട്ടവര്ക്കെതിരേയാണ് ഇപ്പോള്‍ മാനേജ്മെന്റ് നടപടിയെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."