HOME
DETAILS
MAL
ദസറ ആഘോഷത്തിനിടെ കെട്ടിടമിടിഞ്ഞ് രണ്ടു മരണം
backup
September 30 2017 | 07:09 AM
നിസാമാബാദ്: ദസറ ആഘോഷത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം ആളുകള്‍ക്കു മേല്‍ തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. തെലുങ്കാന നിസാമാബാദിലെ യശോദ(32), പി ഹരിക(7) എന്നിവരാണ് മരിച്ചത്.
നിസാമാബാദിലെ ആളൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം. വൈകുന്നേരത്തോടെ ആളൂര്‍ ഭഗവതി ക്ഷേത്രത്തിലെ ആഘോഷചടങ്ങുകള്‍ കാണാന്‍ നിരവധി പേരാണ് എത്തിയത്. ചടങ്ങുകള്‍ കാണാനായി സമീപത്തെ ചുറ്റുമതലിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ കയറിയവരാണ് അപകടത്തില്‍ പെട്ടത്. കെട്ടിടത്തിന്റെ ഒരുഭാഗം കൂടിനിന്നവരുടെ മേല്‍ പതിക്കുകയായിരുന്നു.
#WATCH: Moment when part of a building collapsed during #Dussehra festivities in #Telangana's #Nizamabad yesterday; 2 killed and 20 injured pic.twitter.com/ogqfBr5is5
— ANI (@ANI) September 30, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."