സിറിയയിലെ 'സുരക്ഷിത മേഖല'യില്‍ വ്യോമാക്രമണം; 28 സാധാരണക്കാര്‍ കൊല്ലപ്പെട്ടു
ഇദ്ലിബ്: സിറയയിലെ പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രമായ ഇദ്ലിബ് പ്രവിശ്യയിലുണ്ടായ വ്യാമാക്രമണത്തില്‍ 28 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുദ്ധ നിരീക്ഷണ സംഘം. അമാനാസ് നഗരത്തില്‍ അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ നാലു കുട്ടികളുമുണ്ട്.
സിറിയന്‍ സര്‍ക്കാരാണോ, സര്‍ക്കാരിന്റെ പിന്തുണയ്ക്കുന്ന റഷ്യയാണോ ആക്രമണം നടത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല. സ്ഥലത്തെ നിരവധി കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിരീക്ഷക സംഘത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന കാര്യം റഷ്യന്‍, സിറിയന്‍ സൈന്യങ്ങള്‍ നിഷേധിച്ചു. തങ്ങള്‍ സായുധര്‍ക്കു നേരെയാണ് ആക്രമണം നടത്തിയതെന്നാണ് വിശദീകരണം.
'തീവ്രത കുറയ്ക്കല്‍ മേഖല'യായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇവിടെ വീണ്ടും ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ തീവ്രത കുറച്ചുകൊണ്ടു വന്ന് സുരക്ഷിത മേഖലയാക്കാമെന്ന കരാറില്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഒപ്പുവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."