HOME
DETAILS
MAL
ക്ഷേത്രകുളങ്ങളും, സര്‍പ്പകാവുകളും സംരക്ഷിക്കണമെന്ന് കാവ് സംരക്ഷസമിതി
backup
August 12 2016 | 21:08 PM
കുലുക്കല്ലൂര്‍: നാടിന്റെ പൈതൃക സമ്പത്തുകളും ജല സ്രോതസുകളുമായ ക്ഷേത്രകുളങ്ങളും സര്‍പ്പകാവുകളും സംരക്ഷിക്കണമെന്ന് മുളയന്‍കാവില്‍ ചേര്‍ന്ന കാവ് സംരക്ഷണസമിതി വാര്‍ഷിക യോഗം അധികൃതരോട് ആവശ്യപ്പെട്ടു. വള്ളുവനാട്ടില്‍ തന്നെ നൂറ്കണക്കിന് ക്ഷേത്രക്കുളങ്ങളാണ് സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നത്. നിരവധി സര്‍പ്പകാവുകളും നാശോന്മുഖമാണ്. വനം, പരിസ്ഥിതി, നീര്‍ത്തട പരിപാലന പദ്ധതികള്‍ എന്നിവയിലുള്‍പ്പെടുത്തി ക്ഷേത്രക്കുളങ്ങളും സര്‍പ്പകാവുകളും പുനരുദ്ധരിക്കാവുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ഭാരവാഹികള്‍: ടി.പി. ബാബു, കെ. വേണു (രക്ഷാധികാരികള്‍), സി.രാജന് (പ്രസി), എം.പി. സുനില്‍ കുമാര്‍ (വൈ.പ്രസി), എം. ഗിരിധരന് (സെക്ര), ബി.പി. പ്രിയദര്ശന് (ജോ.സെക്ര), ടി.കെ. അനന്തനാരായണന്‍ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."