സഹകരണ മന്ത്രി ഭരണം നടത്തുന്നത് പൊലിസിനെ വിരട്ടി നിര്‍ത്തി: പി.എ മാധവന്
വടക്കാഞ്ചേരി: സഹകരണ വകുപ്പ് മന്ത്രി നാട് ഭരിക്കുന്നത് പൊലിസിനെ വിരട്ടിയും ഭീക്ഷണിപ്പെടുത്തിയുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.എ മാധവന് ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്നത് ഗുണ്ടാരാജാണ്. കേരളം കള്ളന്മാരുടെ പറുദീസയായി മാറിയിരിക്കുകയാണ്. മൂന്ന് തരം കാര്‍ഡ് പോക്കറ്റിലിട്ടാണ് പൊലിസിന്റെ നടപ്പ്. സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഓരോ കാര്‍ഡാണെന്നും മാധവന് കുറ്റപ്പെടുത്തി. ഭരണത്തിലിരിക്കുമ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേണ്ടി ഏറെ വാദിച്ച സി.പി.എം ഈ വിഭാഗത്തെ ഇപ്പോള്‍ ബോധ പൂര്‍വ്വം മറന്നിരിക്കുകയാണെന്നും, തൊഴില്‍ നല്കാന് പോലും തയ്യാറാകുന്നില്ലെന്നും മാധവന് കൂട്ടി ചേര്‍ത്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ തൊഴില്‍ സംരക്ഷണം ആവശ്യപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പി.എ മാധവന്. വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ കുരിയന്‍ യോഗത്തില്‍ അധ്യക്ഷനായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.അജിത്കുമാര്‍, സിന്ധു സുബ്രഹ്മണ്യന്, നേതാക്കളായ പി.വി നാരായണസ്വാമി, എന്‍.ആര് രാധാകൃഷ്ണന്, ജയന് മംഗലം, സി.ആര് രാധാകൃഷ്ണന്, സി.എ ശങ്കരന് കുട്ടി, പി.ജി ജയദീപ്, അഡ്വ. സണ്ണി തോമസ്, കെ.ടി ജോയ്, നാസര്‍ മങ്കര, ബുഷ്റ റഷീദ് സംസാരിച്ചു. മാര്‍ച്ചില്‍ നിരവധി തൊഴിലാളികള്‍ കണ്ണികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."