HOME
DETAILS
MAL
നടപ്പാത പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു
backup
August 12 2016 | 21:08 PM
തൃപ്രയാര്‍: നാട്ടിക ചെമ്മാപ്പിള്ളി തൂക്കുപാലത്തോടനുബന്ധിച്ചുള്ള നടപ്പാത പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. എം.എല്‍.എ ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്.
ഗീതാഗോപി എം.എല്‍.എ നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.എം.ആര് സുഭാഷിണി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ഇ.പി ശശികുമാര്‍, ഗീതാ മണികണ്ഠന് എന്നിവര്‍ സംസാരിച്ചു. നാട്ടിക താന്ന്യം ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലം, നടപ്പാത നിര്‍മാണത്തോടെ ജനങ്ങള്‍ക്ക് ഏറെ സഹായകരമായിരിക്കുകയാണ്.
അതേ സമയം മുഖ്യാതിഥിയായ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു പ്രദീപ് എന്നിവരുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."