HOME
DETAILS
MAL
സഊദി ആഭ്യന്തര മന്ത്രാലയത്തെ ലക്ഷ്യമാക്കിയ ഭീകരാക്രമണ പദ്ധതി തകർത്തു: രണ്ടു ഭീകരർ കൊല്ലപ്പെട്ടു
backup
October 06 2017 | 02:10 AM
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ ഭീകരാക്രമണ പദ്ധതി തകർത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ച്ച രാത്രി ആഭ്യന്തര മന്ത്രാലയത്തെ ലക്ഷ്യമാക്കിയ ഭീകരരുമായി സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും രണ്ടു ഭീകരരെ വകവരുത്തുകയും ചെയ്‌തതായി സഊദി നാഷണൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. സംഭവത്തിൽ രണ്ടു ഭീകരർ കൊല്ലപ്പെടുകയും അഞ്ചു പേരെ പിടി കൂടുകയും ചെയ്‌തിട്ടുണ്ട്. ഐ എസ് ഭീകരരുടെ കേന്ദ്രമാണ് പിടിക്കപ്പെട്ടത്.
തലസ്ഥാന നഗരിയായ കിഴക്കൻ റിയാദിലെ അൽ റിമാൽ വില്ലേജിന് സമീപം നടന്ന റെയ്‌ഡിൽ ചാവേർ പൊട്ടിത്തെറിച്ചാണ് ഒരാൾ കൊല്ലപ്പെട്ടത്. അൽനമാർ ജില്ലക്ക് പടിഞ്ഞാറ് നടന്ന റെയ്‌ഡിൽ കീഴടങ്ങാനുള്ള സൈനികരുടെ അഭ്യർത്ഥന തള്ളിയതിനെ തുടർന്ന് നടന്ന വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. റിയാദിലെ അൽ ഖനാമിയ നഗര പ്രാന്തത്തിലുള്ള വീട്ടിലാണ് മൂന്നാമത്തെ റെയ്‌ഡ് നടന്നത്. ചാവേറുകളുടെ ഹെഡ് ക്വാർട്ടേഴ്‌സായാണ് ഇത് പ്രവർത്തിച്ചിരുന്നത്. തുടർന്ന് മൂന്നിടങ്ങളിൽ നടന്ന റെയ്‌ഡിൽ കലാനിഷ്‌കോവ് തോക്കുകൾ , തയ്യാറാക്കി വെച്ചിരുന്ന സ്‌ഫോടക വസ്‌തുക്കൾ , സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന കെമിക്കലുകൾ എന്നിവ പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."