ബി.എച്ച്.യുവില്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ വിദ്യാര്‍ഥി അറസ്റ്റില്‍
വരാണസി: ബി.എച്ച്.യുവില്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ വിദ്യാര്‍ഥിയെ പൊലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. എം.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ശീതള്‍ ശരണ്‍ ഗോറിനു നേരെയാണ് അതിക്രമമുണ്ടായത്.
തന്നെ അടിച്ചതായും വലിച്ചിഴച്ചായും പരാതിയില്‍ പറയുന്നു. സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ തന്റെ പ്രഫസറെ കാണാനായി പോവുമ്പോഴാണ് സംഭവമുണ്ടായതെന്നും പരാതിയില്‍ പറയുന്നു. ഭര്ത്താവിനോടൊപ്ിപമാണ് യുവതി കാമ്പസിലെത്തിത്. ഭര്‍ത്താവിന്റെ മുന്നില്‍ വെച്ചാണ് യുവതിയ അടിച്ചതെന്ന് ബേല്‍പൂര്‍ പൊലിസ് സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. പ്രതിയെ വൈകുന്നേരത്തോടെ അറസ്റ്റു ചെയ്തു. നേരത്തെ കാമ്പസിലുണ്ടായ സമാന സംഭവം കടുത്ത സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്കെതിരെ മോശമായി പെരുമാറിയവര്ക്കെതിരെം നടപടിയെടുക്കാഞ്ഞത് കടുത്ത പ്രതിഷേധത്തിലേക്ക് നയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."