ശശികലയുടെ ഭര്‍ത്താവിന്റെ അവയവമാറ്റ ശസ്ത്രക്രിയയില്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി
ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ. ശശികലയുടെ ഭര്‍ത്താവിന്റെ അവയവമാറ്റ ശസ്ത്രക്രിയയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്ത്.
അവയവ ദാനത്തിലും അതിനു ശേഷമുള്ള ശസ്ത്രക്രിയയിലും പാലിക്കേണ്ട നിയമങ്ങള്‍ പലതും ലംഘിച്ചിട്ടുണ്ടന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തമിഴിസെ സൗന്ദര്‍രാജന്‍ അരോപിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതുക്കോട്ട സ്വദേശിയായ കാര്‍ത്തിക് എന്ന് യുവാവാണ് നടരാജന് അവയവം നല്‍കിയത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 30നാണ് ഇയാളെ തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കും അവിടെ നിന്ന് നടരാജന്‍ ചികിത്സയിലുണ്ടായിരുന്ന ചെന്നൈയിലെ ആശുപത്രിയിലേക്കും മാറ്റി. ഇവിടുത്തെ ഡോക്ടര്‍മാരാണ് ഇയാളുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
കാര്‍ത്തിക് എന്ന യുവാവ് നിര്‍ധന കുടുംബത്തില്‍ പെട്ടതാണ്. ഇങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് പരിക്കേറ്റയുടന്‍ എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് സൗന്ദര്‍രാജിന്റെ ചോദ്യം. വലിയ തുക മുടക്കി എയര്‍ ആംബുലന്‍സില്‍ യുവാവിനെ ചെന്നൈയില്‍ എത്തിച്ചതിലും ചെന്നൈയിലെ ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിലും ദുരൂഹതയുണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
നിയമം അനുസരിച്ച് മസ്തിഷ്‌ക മരണം സംഭവിക്കുന്നയാളുടെ ഹൃദയം, ശ്വാസകോശം, ഒരു വൃക്ക എന്നിവ അദ്ദേഹത്തെ ചികിത്സിക്കുന്ന ആശുപത്രിക്കും മറ്റുള്ള അവയവങ്ങള്‍ സര്‍ക്കാരിന്റെ അവയവ ദാനപദ്ധതിയിലേക്കുമാണ് നല്‍കേണ്ടത്. എന്നാല്‍, കാര്‍ത്തിക്കിന്റെ കാര്യത്തില്‍ ഇതുണ്ടായിട്ടില്ലെന്നും ബി.ജെ.പി ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."