വയനാട് മുസ്ലിം യത്തീംഖാന ബുറൈദ ചാപ്റ്റര്‍ സൗഹൃദ സംഗമം
റിയാദ്: വയനാട് മുസ്ലിം യത്തീംഖാന ബുറൈദ ചാപ്റ്റര്‍ സൗഹൃദ സംഗമം സംഘടിപിച്ചു. മത മൂല്യങ്ങള്‍ക്ക് ജീവിതത്തില്‍ സ്ഥാനം നല്‍കുക എന്നതിന് അര്‍ത്ഥം മതത്തിന്റെ പേരിലുളള ജീര്‍ണ്ണതകള്‍ക്ക് സാമൂഹികമായ അംഗീകാരം നല്കലല്ലെന്നു വയനാട് മുസ്ലിം യത്തീംഖാന ജനറല്‍ സെക്രട്ടറി ജമാല്‍ സാഹിബ് അഭിപ്രായപെട്ടു.
പ്രസിഡന്റ് കാദര്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. ബുറൈദ കെ.എം,സി,സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിന്റ് മൊയ്തീന്‍കുട്ടി കോതേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മൂക്കണ്ണി കാഞിരോട്, ബഷീര്‍ വെളളില (കെ,എം,സി,സി),സയ്യിദ് അബ്ദുറഹ്മാന് ജമലുല്ലൈലി തങള്‍ (എസ്,കെ,ഐ,സി), ഷാജി മെലാറ്റൂര്‍(ഒ,ഐ,സി,സി,)നവാസ് പളളിമുക്ക്,എന്നിവര്‍ പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറി ബാജിബഷീര് നായ്ക്കട്ടി സ്വാഗതവും ബഷീര്‍ സുല്‍ത്താന്‍ ബത്തേരി നന്ദിയും പറഞു. മുഹമ്മദ് ബാജി ഖിറാഅത്ത് നടത്തി. ഇക്കഴിഞ്ഞ ഹജ്ജ് സേവനത്തിനു ബുറൈദയില്‍ നിന്നും പോയ കെ,എം,സി,സി, എസ്,കെ,ഐ,സി,പ്രവര്‍ത്തകര്‍ക്ക് പരിപാടിയില്‍ സ്വീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."