സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ആണവായുധത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനക്ക്
ഓസ്‌ലോ: 2017ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തില്‍ ആണവായുധങ്ങള്‍ക്കെതിരേ പോരാടുന്ന ICAN (international campaign to abolish nuclear weapons) സന്നദ്ധ സംഘടനയാണ് നൊബേല്‍ സമ്മാനത്തിനര്‍ഹരായത്. ഓസ്‌ലോയില്‍ നടന്ന ചടങ്ങില്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ റെയിസ് ആന്‍ഡേഴ്‌സനാണ് നൊബേല്‍ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചത്.
ജനീവ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ICAN. 101 രാജ്യങ്ങളിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. വിവിധ രാജ്യങ്ങളിലായി 468 സംഘടനകള്‍ ഈ കുട്ടായ്മയില്‍ അംഗങ്ങളാണ്. വിവിധ സര്‍ക്കാരിതര സംഘടനകളുടെ (എന്‍.ജി.ഒ) കൂട്ടായ്മയാണ് ഐകാന്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സംഘടന.
300 നോമിനേഷനുകളില്‍ നിന്നാണ് നൊബേല്‍ കമ്മിറ്റി ഐകാനിനെ പുരസ്‌കാര ജേതാക്കളായി തെരഞ്ഞെടുക്കുന്നത്. ആണവായുധ നിരോധന ഉടമ്പടിക്കു വേണ്ടി വാദിക്കുന്ന കൂട്ടായ്മയായ ഐകാന്‍ അന്താരാഷ്ട്ര തലത്തില്‍ ആണവായുധ നിരോധനമാണ് ലക്ഷ്യം വയ്ക്കുന്നത്.
2007ലാണ് സംഘടന രൂപീകരിച്ചത്. മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിര്‍വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് സംഘടനയെ നൊബേല്‍ സമ്മാനത്തിനര്‍ഹരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."