HOME
DETAILS
MAL
എയര്‍ ഇന്ത്യയെ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
backup
October 06 2017 | 10:10 AM
ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ വില്ക്കാന് കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യയെ വില്ക്കാന് തയാറാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിറ്റഴിക്കലിലൂടെ 72,500 കോടി രൂപയുടെ നേട്ടമുണ്ടാക്കാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ദേശീയ ന്യൂസ് ഏജന്‍സിയായ പി.ടി.ഐ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
എയര്‍ ഇന്ത്യ കനത്ത നഷ്ടത്തിലാണെന്നും താങ്ങാവുന്നതിലും അപ്പുറമാണ് ഇതിന്റെ കടബാധ്യതയെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്. എയര്‍ ഇന്ത്യയുടെ സ്വകാര്യ വല്‍ക്കരണം ആവശ്യമാണെന്ന് കഴിഞ്ഞ നീതി ആയോഗില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഉടന്‍ തന്നെ സ്വകാര്യ വല്‍ക്കരണം ഉണ്ടാകുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."