HOME
DETAILS

യോഗാ സെന്ററിലെ പീഡനം: വൈദ്യപരിശോധന നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

  
backup
October 06 2017 | 12:10 PM

4654654876354654654645-2

തിരുവനന്തപുരം: പത്തനംതിട്ടയിലെ യോഗാ സെന്ററില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ ആരോപണവിധേയരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.കെ ശൈലജ. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നിഷേധിച്ചത് പരിശോധിച്ച് അന്വേഷണ വിധേയമായി നടപടിയെടുക്കാനാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.

കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സംസ്ഥാനത്തിനൊട്ടാകെ അപമാനകരവും ദൗര്‍ഭാഗ്യവുമാണ്. സാമൂഹ്യ പ്രതിബദ്ധതയോടുകൂടി ആതുരസേവനം നടത്തുന്ന ഒരു സംസ്‌കാരമാണ് കേരളത്തിനുണ്ടായിരുന്നത്. ആ സംസ്‌കാരത്തിനാണ് ഇപ്പോള്‍ കോട്ടം തട്ടിയിരിക്കുന്നത്. കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കുന്ന ഈ സര്‍ക്കാരിന് ഇത്തരം സംഭവങ്ങള്‍ നിസ്സാരമായി തള്ളിക്കളയാനാവില്ലെന്നും നിരുത്തരവാദിത്വപരമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.കെ ശൈലജ പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെതന്നെ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലമാണ് പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ പഴുതുകള്‍ സൃഷ്ടിക്കുന്നത്. നിലവിലുള്ള മെഡിക്കോലീഗല്‍ പരിശോധനകള്‍ വഴി ശേഖരിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ പലപ്പോഴും അപര്യാപ്തമാകുന്ന സാഹചര്യമുണ്ട്.

ഗൗരവമേറിയ ഈ പ്രശ്‌നം പരിഹരിച്ച് ലൈംഗികാതിക്രമത്തിനിരയായ സ്ത്രീക്ക് ആവശ്യമായ മുഴുവന്‍ പരിശോധനകളും നടത്തി സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയവും കുറ്റമറ്റതുമായ തെളിവ് ശേഖരണത്തിനായി സേഫ് കിറ്റ് കേരളത്തില്‍ നടപ്പിലാക്കുകയുണ്ടായി. ഇന്ത്യയില്‍ തന്നെ ഒരു സംസ്ഥാന സര്‍ക്കാര്‍ ആദ്യമായാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നത്. തെളിവുകള്‍ നശിച്ചുപോകരുത് എന്ന ഉദ്ദേശത്തിന്റെ ഭാഗമായിട്ടാണ് സേഫ് കിറ്റ് നടപ്പാക്കുന്നത്.

അത്രപോലും സ്ത്രീകളുടെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന സര്‍ക്കാറിന്റെ നയം പോലും മനസിലാക്കാതെ മുന്‍കാലങ്ങളിലെ പോലെതന്നെ ചില ഡോക്ടര്‍മാര്‍ പെരുമാറുകയാണ്. അത് അവസാനിപ്പിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളില്‍ സാമൂഹ്യമനോഭാവം കാണിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കണം. പീഡനത്തിനിരയായ കുട്ടിക്ക് പരിശോധന നിഷേധിച്ചത് ന്യായീകരിക്കാനാവില്ല. പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങളുണ്ടാകുമ്പോള്‍ തെളിവ് നശിച്ചുപോകരുത് എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയ മാര്‍ഗ്ഗം നിര്‍ദേശിച്ച സര്‍ക്കാരാണിത്. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാതിരിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. ഇത് ഒരിക്കലും സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം സ്ത്രീ സുരക്ഷാ പദ്ധതികള്‍ക്കെതിരെ നിലകൊള്ളുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  22 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  22 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  22 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  22 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  22 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  22 days ago
No Image

ഒരു ലക്ഷം കടന്ന് പ്രിയങ്കയുടെ ലീഡ്; ബി.ജെ.പി കോട്ടകള്‍ പിടിച്ചടക്കി രാഹുല്‍ കുതിക്കുന്നു, ചേലക്കര എല്‍.ഡി.എഫിനൊപ്പം 

Kerala
  •  22 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  22 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  22 days ago