HOME
DETAILS
MAL
ജി.എസ്.ടിയില്‍ മാറ്റം: ചെറുകിട, ഇടത്തരം, കയറ്റുമതി കച്ചവടക്കാര്‍ക്ക് ഇളവ്
backup
October 06 2017 | 15:10 PM
ന്യൂഡല്‍ഹി: ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതി (ജി.എസ്.ടി)യില്‍ മാറ്റങ്ങള്‍ വരുത്തി ജി.എസ്.ടി കൗണ്‍സില്‍. ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ക്കും കയറ്റുമതിക്കും ഇളവുകള്‍ നല്‍കിക്കൊണ്ടാണ് പുതിയ മാറ്റങ്ങള്‍. ജി.എസ്.ടിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ചേര്‍ന്ന 22-ാം ജി.എസ്.ടി കൗണ്‍സിലിലെ തീരുമാനം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് യോഗത്തിനു ശേഷം തീരുമാനങ്ങള്‍ വിശദീകരിച്ചത്.
യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍
- ഒരു കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. 1.5 കോടിയോ അതിനു താഴെയോ ഉള്ളവര്‍ ഓരോ മാസവും റിട്ടേണ്‍ സമര്‍പ്പിക്കേണ്ട, പകരം പാദാവസാനത്തില്‍ സമര്‍പ്പിച്ചാല്‍ മതി.
- സ്വര്‍ണ രത്‌ന വ്യാപാരത്തെ കള്ളപ്പണ തടയല്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കി.
- 20 ലക്ഷത്തിനു താഴെ വിറ്റുവരവുള്ളവരെ ഇന്റര്‍സ്റ്റേറ്റ് സര്‍വീസില്‍ നിന്ന് ഒഴിവാക്കി.
- കുട്ടികള്‍ക്കുള്ള പാക്കേജ് ഭക്ഷണങ്ങള്‍ക്ക് നികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി. മാങ്ങ, ചപ്പാത്തി, ബ്രാന്റഡല്ലാത്ത ആയുര്‍വേദ ഉല്‍പന്നങ്ങള്‍, എന്നിവയ്ക്കും 12 ശതമാനത്തില്‍ നികുതി നിന്ന് 5 ശതമാനമാക്കി കുറച്ചു.
- പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു. കടലാസ് വേസ്റ്റ്, റബ്ബര്‍ വേസ്റ്റ് എന്നിവയ്ക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി.
- കൈത്തറി നൂലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 18 ശതമാനം നികുതി 12 ശതമാനമായി കുറച്ചു.
- ഡീസല്‍ എന്‍ജിന്‍ പാര്‍ട്‌സുകള്‍ക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചു. തറനിര്‍മാണ സാമഗ്രികള്‍ക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി. സറി വര്‍ക്കുകള്‍, പ്രിന്റിങ് സാധനങ്ങള്‍, ജ്വല്ലറി വര്‍ക്കുകള്‍ എന്നിവയ്ക്ക് 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു.
- എല്ലാ സര്‍ക്കാര്‍ കോണ്‍ട്രാക്റ്റുകളും 18 ശതമാനത്തില്‍ തന്നെ നിര്‍ത്തി. എന്നാല്‍, വലിയ രീതിയില്‍ തൊഴില്‍ നല്‍കുന്നവയ്ക്ക് 5 ശതമാനമാക്കി ചുരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."