രണ്ടാം പകുതിയില്‍ രണ്ടാം ഗോളടിച്ച് യു.എസ്.എ; പ്രതിരോധത്തില്‍ ടീം ഇന്ത്യ
ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ എതിരാളികളായ യു.എസ്.എ രണ്ടു ഗോള്‍ മുമ്പില്‍. മത്സരത്തിന്റെ ആദ്യ പകുതി 0-1 പിരിഞ്ഞിരുന്നു. പ്രതീക്ഷകളുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയ ടീം ഇന്ത്യയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയാണ് യു.എസ്.എ തങ്ങളുടെ രണ്ടാം ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ തുടക്കം മുതലേ ആക്രമണത്തില്‍ ഊന്നിയ കേളീശൈലിയാണ് യു.എസ്.എ പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ബോക്സിലേക്ക് ആക്രമണങ്ങള്‍ പുറത്തിറക്കിയ യു.എസ്.എ 51ാം മിനുറ്റില്‍ ലക്ഷ്യം കണ്ടു.
51ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് കിക്കെടുത്ത യു.എസ്.എ താരം ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് പന്ത് എത്തിച്ചു. പന്ത് കിട്ടിയ യു.എസ്.എ താരം ക്രിസ് ഡര്ക്കിന് നീട്ടി ഇന്ത്യന്‍ വല കണക്കാക്കി ഷോട്ട് നല്കി. എന്നാല്‍, പുറത്തേക്ക് പോകേണ്ടിയിരുന്ന പന്ത് ഇന്ത്യന്‍ പ്രതിരോധ താരം അന്‍വര്‍ അലിയുടെ കാലില്‍ തട്ടി സ്വന്തം വലയിലേക്ക് പതിച്ചു.
രണ്ടാം അടിയും കിട്ടിയ ഇന്ത്യയ്ക്ക് അടുത്ത ആഘാതം നല്കി യു.എസ്.എ താരം ടിം വെഹ് 54ാം മിനുറ്റില്‍ ഇന്ത്യന്‍ വല കുലുക്കിയെങ്കിലും ഇന്ത്യയ്ക്ക് ആശ്വാസമായി ലൈന്‍ റഫറിയുടെ കൈ പൊങ്ങി. ഓഫ്സൈഡ് ആയതിനാല്‍ ഗോള്‍ അനുവദിക്കപ്പെട്ടില്ല.
മത്സരത്തില്‍ ഇന്ത്യന്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
മത്സരത്തിന്റെ ആദ്യ പകുതില്‍ യു.എസ്.എ നായകന് സര്‍ജന്റ് ആണ് ഗോള്‍ നേടിയത്. മുപ്പതാം മിനുറ്റില്‍ ഇന്ത്യന്‍ ബോക്സിലേക്ക് പന്തുമായി ഓടിയെത്തിയ യു.എസ്.എയുടെ നായകന് ജോഷ് സര്‍ജന്റിനെ പ്രതിരോധതാരം ജിതേന്ദ്രസിങ് വീഴ്ത്തുകയായിരുന്നു. ഫലമോ യു.എസ്.എയ്ക്ക് പെനാല്‍റ്റി. കിക്കെടുത്ത നായകന് സര്‍ജന്റ് ഇന്ത്യന്‍ ബോക്സിലേക്ക് ലക്ഷ്യം കണ്ടു. 30ാം മിനുറ്റില്‍ ടീം ഇന്ത്യയെ ഒരു ഗോളിന് പിന്നിലാക്കി യു.എസ്.എ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."