HOME
DETAILS

യോഗാ കേന്ദ്രത്തിലെ പീഡനം: ആന്ധ്രാ സ്വദേശിനിയുടെ പരാതിയില്‍ അന്വേഷണം

  
backup
October 06 2017 | 21:10 PM

%e0%b4%af%e0%b5%8b%e0%b4%97%e0%b4%be-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82

കൊച്ചി: മറ്റൊരു മതത്തില്‍പ്പെട്ട യുവാവുമായുള്ള വിവാഹം ഒഴിവാക്കുന്നതിനായി തൃപ്പൂണിത്തുറ ശിവശക്തി യോഗാ കേന്ദ്രത്തിലെത്തിച്ച ആന്ധ്രാ സ്വദേശിനി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ബംഗളൂരുവിലെ ഐ.ടി കമ്പനി ഉദ്യോഗസ്ഥ മനുഷ്യാവകാശ കമ്മിഷന് അയച്ച പരാതിയിലാണ് നടപടി. എറണാകുളം ജില്ലാ പൊലിസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദേശിച്ചു. നവംബറില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
യോഗ കേന്ദ്രത്തില്‍ ആന്ധ്രാസ്വദേശിനിക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവങ്ങളാണെന്ന് പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. യോഗ കേന്ദ്രത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ശരിവയ്ക്കുന്ന സംഭവങ്ങളാണ് പരാതിയിലുള്ളത്. താന്‍ സംസ്ഥാന പൊലിസ് മേധാവിക്കും കൊച്ചി ജില്ലാ പൊലിസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരി ആരോപിച്ചു. യോഗ സെന്റര്‍ തന്റെ ഇഷ്ടപ്രകാരമല്ലാതെ നടത്തിയ വിവാഹത്തിനെതിരേ ബംഗളൂരു കുടുംബകോടതിയെ സമീപിച്ചതായും മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തെ ഉദയംപേരൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്നെയും സാക്ഷിയാക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. നിരവധി ഉന്നതര്‍ക്ക് യോഗ കേന്ദ്രവുമായി ബന്ധമുണ്ടെന്നും പരാതിയില്‍ പറയുന്നു. 2017 മാര്‍ച്ച് 30 മുതല്‍ മേയ് ഒന്നുവരെ താനും യോഗസെന്ററില്‍ തടവിലായിരുന്നതായും പരാതിയിലുണ്ട്.
ക്രൈസ്തവ മതത്തില്‍പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ പിതാവാണ് തന്നെ യോഗസെന്ററിലെത്തിച്ചത്.രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ മൃഗീയമായി ആക്രമിച്ചു. മുറിയില്‍ പൂട്ടിയിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമിക്കുന്ന സമയങ്ങളില്‍ ഉറക്കെ പാട്ട് വയ്ക്കും. മനോജ് ഗുരുജി, ശ്രുതി, സ്മിത, സുജിത്ത്, ലക്ഷ്മി എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നത്. താന്‍ യോഗാ സെന്ററിലെത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് എഴുതിയ കത്തില്‍ നിര്‍ബന്ധിച്ച് വിരലടയാളം പതിപ്പിച്ചു. ഇതരമതങ്ങളെ അധിക്ഷേപിക്കുന്ന ക്ലാസ്സുകളില്‍ ഇരുത്തി.മൂന്ന് വര്‍ഷമായി താമസിക്കുന്ന നിസഹായരായ സ്ത്രീകളെ താന്‍ യോഗകേന്ദ്രത്തില്‍ കണ്ടിട്ടുണ്ട്. ഹിന്ദുമതത്തിലുള്ള ഒരാളെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയപ്പോള്‍ മാത്രമാണ് തന്നെ പുറത്തുവിട്ടത്. മറ്റൊരു പെണ്‍കുട്ടിക്കും ഇത്തരമൊരനുഭവം ഉണ്ടാകരുതെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

ശ്രുതിയെ യോഗ
സെന്ററിലെത്തിച്ച്
തെളിവെടുത്തു
കൊച്ചി: മതം മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ സെന്ററില്‍ വച്ച് ക്രൂരമായ ദേഹോപദ്രവമേല്‍പിച്ചെന്ന് മൊഴി നല്‍കിയ ശ്രുതിയെ തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ സെന്ററിലെത്തിച്ച് തെളിവെടുത്തു.
ഇന്നലെ ഉച്ചയ്ക്ക്‌ശേഷമാണ് തൃപ്പൂണിത്തുറ പൊലിസ് ശ്രുതിയെ സെന്ററിലെത്തിച്ച് മൊഴിയെടുത്തത്.
സെന്ററിനുള്ളില്‍ മര്‍ദനമേറ്റെന്ന് പറയുന്ന വിവിധ മുറികളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തന്നെ ഇവിടെ ദിവസങ്ങളോളം മര്‍ദിച്ചെന്ന് ശ്രുതി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
തന്റെ ഭാര്യയായ ശ്രുതിയെ മാതാപിതാക്കള്‍ തടവിലാക്കിയെന്നും വിട്ടു കിട്ടാന്‍ നടപടിവേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കണ്ണൂര്‍ പരിയാരം സ്വദേശി അനീസ് അഹമ്മദ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ശ്രുതിയെ യോഗ സെന്ററിലെത്തിച്ച് മൊഴിയെടുക്കാന്‍ നിര്‍ദേശിച്ചത്.


സമഗ്രാന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍

കൊച്ചി: തൃപ്പൂണിത്തുറ യോഗകേന്ദ്രത്തെക്കുറിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ വളരെ ഗൗരവതരമാണെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. ഇത്തരം സംഭവങ്ങളെക്കുറിച്ച് കമ്മിഷന്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജോസഫൈന്‍ അറിയിച്ചു. യോഗ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ചും പൊലിസ് നടത്തുന്ന അന്വേഷണം ഊര്‍ജിതമാക്കണം. തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഒരു പഴുതും ഉണ്ടാകരുത്. നിലവില്‍ നടക്കുന്ന പൊലിസ് അന്വേഷണത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്റെ അന്വേഷണ വിഭാഗം മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗ കേന്ദ്രത്തില്‍ താമസിപ്പിക്കപ്പട്ടവരില്‍നിന്ന് നേരിട്ട് അനുഭവങ്ങള്‍ കേള്‍ക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ക്ക് മുന്‍കൈ എടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.

നടപടിയെടുക്കണം:
കോടിയേരി

കോഴിക്കോട്: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം നടത്തിപ്പുകാരനെതിരേ പൊലിസ് നടപടിയെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യോഗാകേന്ദ്രത്തിന്റെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആരെയും രക്ഷിക്കേണ്ട കാര്യമില്ല. പൊലിസ് ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.ഇത്തരം നിയമ വിരുദ്ധ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  20 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  20 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  20 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  20 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  20 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  20 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  20 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു

Kerala
  •  20 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  20 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  20 days ago