HOME
DETAILS

പിങ്ക് ടോയ്‌ലെറ്റ്: അട്ടപ്പാടി മാതൃക ഇന്ത്യയിലൊട്ടാകെ നടപ്പാക്കും

  
backup
October 06 2017 | 21:10 PM

%e0%b4%aa%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9f%e0%b5%8b%e0%b4%af%e0%b5%8d%e2%80%8c%e0%b4%b2%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f

അഗളി: അട്ടപ്പാടി അഗളി സര്‍ക്കാര്‍ സ്‌കൂളില്‍ നടപ്പിലാക്കിയ പിങ്ക് ടോയ്‌ലെറ്റ് സംവിധാനം രാജ്യത്തൊട്ടാകെ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഉപയോഗിക്കാവുന്ന പിങ്ക് ടോയ്‌ലെറ്റില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനും ഉപയോഗിച്ച നാപ്കിനുകള്‍ സംസ്‌കരിക്കുന്നതിനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി ഈ സംവിധാനം അഗളി സര്‍ക്കാര്‍ സ്‌കൂളിന് നല്‍കിയത് അട്ടപ്പാടിയിലെ ശാന്തി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മെഡിക്കല്‍ സെന്ററാണ്. കഴിഞ്ഞ ഓഗസ്റ്റ് 15ന് ആണ് സ്‌കൂളില്‍ പിങ്ക് ടോയ്‌ലെറ്റ് സ്ഥാപിച്ചത്. ഇതിന്റെ പ്രവര്‍ത്തനവും ഉപയോഗവും ഗുണങ്ങളും വിശദീകരിച്ചുകൊണ്ട് ശാന്തി ഡയറക്ടര്‍ ഉമാപ്രേമന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ഇത് പൂര്‍ണമായും അംഗീകരിച്ചുകൊണ്ട് എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സംവിധാനം നടപ്പിലാക്കാന്‍ സ്വച്ഛ്ഭാരത് മിഷന്‍ ഡയറക്ടര്‍ ഉത്തരവിടുകയായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഉടന്‍ ഇത്തരം പിങ്ക് ടോയ്‌ലെറ്റുകള്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മിഷന്‍ ഡയറക്ടറേറ്റ് ഉത്തരവിറക്കിയിട്ടുണ്ട്. അട്ടപ്പാടി അഗളിയിലെ സ്‌കൂള്‍ കുട്ടികള്‍ ഈ ടോയ്‌ലെറ്റിന്റെ ഉപയോഗത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കുകയും ഇത് രാജ്യത്താകമാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് വിഡിയോ സന്ദേശവും കൈമാറിയിരുന്നു. അട്ടപ്പാടി മാതൃക രാജ്യത്താകമാനം നടപ്പിലാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ശാന്തി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഉമാപ്രേമന്‍ സുപ്രഭാതത്തോട് പറഞ്ഞു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  19 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  19 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  19 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  19 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  19 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  19 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  19 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  19 days ago