HOME
DETAILS

കുപ്പിവെള്ളം കുടിക്കുന്നവര്‍ ജാഗ്രതൈ ഇതിലടങ്ങിയിരിക്കുന്ന നാനോ പ്ലാസ്റ്റിക് കോശങ്ങളിലേക്ക് കയറാന്‍ വരെ സാധ്യത

  
Web Desk
March 15 2024 | 05:03 AM

Bottled water drinkers beware

ന്യൂയോര്‍ക്ക്: കുപ്പിവെള്ളം കുടിക്കുന്നവര്‍ വളരെ കരുതലോടെ ഇവ ശ്രദ്ധിക്കേണ്ടതാണെന്ന് പഠനങ്ങള്‍.
ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി 2,40,000 നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായി പഠനറിപ്പോര്‍ട്ട്. ഒരു ലിറ്റര്‍ കുപ്പിവെള്ളമാണ് പഠനവിധേയമാക്കിയത്. കുപ്പിവെള്ളത്തിലെ നാനോപ്ലാസ്റ്റിക് സാന്നിധ്യം സംബന്ധിച്ചാണ് ഗവേഷണം നടത്തിയത്. ഇതില്‍ പലതും വര്‍ഷങ്ങളായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആശങ്കകള്‍ വിലകുറച്ച് കാണുന്നതിന്റെ ആപത്തും നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

 മനുഷ്യന്റെ മുടിയുടെ ഏഴില്‍ ഒരു ഭാഗം വരുന്ന നാനോ പ്ലാസ്റ്റിക് ആണ് കണ്ടെത്തിയത്. മുന്‍പത്തെ പഠനറിപ്പോര്‍ട്ടുകളില്‍ 5000 മൈക്രോമീറ്റര്‍ വരെ പ്ലാസ്റ്റിക് അംശം കുപ്പിവെള്ളത്തില്‍ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തല്‍. മനുഷ്യന്റെ കോശങ്ങള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതാണ് നാനോപ്ലാസ്റ്റിക്. കോശങ്ങളില്‍ തുളച്ചുകയറാനും രക്തത്തില്‍ കലര്‍ന്നാല്‍ അവയവങ്ങളെ തകരാറിലാക്കാനും വരെ സാധ്യത. പൊക്കിള്‍കൊടി വഴി ഗര്‍ഭസ്ഥശിശുവില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഗൗരവത്തോടെ വിഷയത്തെ കാണണമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വര്‍ഷങ്ങളായി ശാസ്ത്രജ്ഞര്‍ ഈ വിഷയം ഉന്നയിക്കാന്‍ തുടങ്ങിയിട്ട്. കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് അംശം സംബന്ധിച്ചുള്ള സംശയം  തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ നാനോപ്ലാസ്റ്റിക് കണ്ടെത്താന്‍ ആവശ്യമായ സാങ്കേതികവിദ്യയുടെ അപര്യാപ്തതയാണ് ഇപ്പോഴും സംശയമായി നില്‍ക്കാന്‍ കാരണം. ഇതിന് പരിഹാരമെന്നോണം പുതിയ മൈക്രോസ്‌കോപ്പി സാങ്കേതികവിദ്യ കണ്ടെത്തിയതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള അല്‍ഗോരിതം ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  6 days ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  6 days ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  6 days ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  6 days ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  6 days ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  6 days ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  6 days ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  6 days ago