ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കേരളോല്‍സവം ഈ മാസം അവസാനം അരങ്ങേറും
റിയാദ്: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ കേരളോത്സവം സംഘടിപ്പിക്കുന്നു. ഈ മാസം അവസാനം 27,28 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെയാണ് ഉത്സവം നടത്തുന്നത്. 63 ആം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയുടെ വിജയത്തിനായി ജിദ്ദ കേരളൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ യോഗം ചേര്‍ന്ന് വിവിധ സബ് കമ്മിറ്റികളെ തിരഞ്ഞെടുത്തു.
കെ.കെ.എഫ് ചെയര്മാന് കെ.എം ശരീഫ് കുഞ്ഞ് ആധ്യക്ഷം വഹിച്ചു. തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന വ്യത്യസ്ത കലാപരിപാടികളോടെ നടത്തുന്ന കേരളോല്‍സവം കാര്‍ണിവല്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗണത്തിലാണ് അരങ്ങേറുക. കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകളും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ വികാസങ്ങളും അവതരിപ്പിക്കുന്ന കാര്‍ണിവലില്‍ കേരളത്തിന്റെ രുചിഭേദങ്ങളും അനുഭവിച്ചറിയാന്‍ അവസരമൊരുക്കും. പ്രവാസലോകത്ത് കേരളത്തിന്റെ പരിഛേദമായിരിക്കും ജിദ്ദയിലെ മലയാളിയായി സമൂഹം ഒരുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."