
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 2029ല്‍; കേരളത്തില്‍ അടുത്ത സര്‍ക്കാറിന്റെ ആയുസ്സ് മൂന്ന് വര്‍ഷമായി ചുരുങ്ങും, സമിതി ശുപാര്‍ശകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച രാംനാഥ് കോവിന്ദ് സമിതി റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചു. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ 2029ല്‍ ഒരുമിച്ച് നടത്താമെന്നും 100 ദിവസത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇതിനോട് സമന്വയിപ്പിക്കണമെന്നുമാണ് ശുപാര്‍ശ. ഇത് നടപ്പാക്കുന്നതിനായി തുടക്കത്തില്‍ സംസ്ഥാന നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കാം. ഇതിനായി 1950ലെ ജനപ്രാതിനിധ്യ നിയമം, 1951ലെ ജനപ്രാതിനിധ്യ നിയമം, മറ്റ് അനുബന്ധ നിയമങ്ങള്‍ എന്നിവയില്‍ ഭേദഗതികള്‍ വരുത്തണം. റിപ്പോര്‍ട്ട് നടപ്പായാല്‍ 2029ല്‍ ലോക്‌സഭയ്‌ക്കൊപ്പം എല്ലാ നിയമസഭകളുടെയും കാലാവധി അവസാനിക്കും. 2024ന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന കേരളം അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധി 2029ല്‍ അവസാനിക്കും.
തെരഞ്ഞെടുപ്പ് ഏകീകരിക്കാന്‍ ഏകീകൃത വോട്ടര്‍പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും വേണം. ഇതിനായി ആര്‍ട്ടിക്കിള്‍ 325 ഭേദഗതി ചെയ്യണം. ഒരുവര്‍ഷം തന്നെ നിരവധി തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സര്‍ക്കാര്‍, വ്യവസായ സ്ഥാപനങ്ങള്‍, തൊഴിലാളികള്‍, കോടതികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, പൊതുസമൂഹം എന്നിവര്‍ക്ക് വലിയ ബാധ്യതയുണ്ടാക്കുന്നുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.
ഒറ്റത്തവണ തെരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ഈ ബാധ്യത കുറയ്ക്കാനാവും. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതാണ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനും സമൂഹത്തിനും ഗുണകരം. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ഇത് നടപ്പാക്കണം. 2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ജനപ്രതിനിധിസഭയുടെ ആദ്യ സിറ്റിങ് തീയതി രാഷ്ട്രപതി വിജ്ഞാപനം ചെയ്യണം. പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത് ഏതെങ്കിലും നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിപ്രായപ്പെട്ടാല്‍ ആ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഉത്തരവിലൂടെ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ധനകാര്യ കമ്മിഷന്‍ മുന്‍ അധ്യക്ഷന്‍ എന്‍.കെ സിങ്, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് സി. കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മിഷണര്‍ സഞ്ജയ് കോത്താരി എന്നിവരും സമിതി അംഗങ്ങളാണ്.
തൂക്ക് മന്ത്രിസഭ വന്നാല്‍ വീണ്ടും തെരഞ്ഞെടുപ്പ്
തൂക്ക് മന്ത്രിസഭ വന്നാലോ അവിശ്വാസപ്രമേയത്തില്‍ സര്‍ക്കാര്‍ വീണാലോ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് സമിതിയുടെ സുപ്രധാന നിര്‍ദേശം. സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഇടയ്ക്കുവച്ചു വീണാല്‍ പിന്നീട് തെരഞ്ഞെടുപ്പ് നടത്തിയാലും അധികാരത്തിലെത്തുന്ന സര്‍ക്കാരിന് ബാക്കിയുള്ള സമയം മാത്രമേ കാലാവധിയുണ്ടാകൂ. ഉദാഹരണത്തിന് ചുമതലയേറ്റ് രണ്ടുവര്‍ഷം കഴിഞ്ഞാണ് സര്‍ക്കാര്‍ വീഴുന്നതെങ്കില്‍ പിന്നീട് തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് മൂന്നുവര്‍ഷം മാത്രമായിരിക്കും കാലാവധി.
ഇത്തരമൊരു സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 83 (പാര്‍ലമെന്റ് സഭകളുടെ കാലാവധി), ആര്‍ട്ടിക്കിള്‍ 172 (സംസ്ഥാന നിയമസഭകളുടെ കാലാവധി) എന്നിവ ഭേദഗതി ചെയ്യണം. ഇതിന് സംസ്ഥാനങ്ങളുടെ അംഗീകാരം വേണം.
തദ്ദേശ സ്ഥാപനങ്ങള്‍ സംസ്ഥാന പട്ടികയിലുള്ളതായതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഏകീകരിക്കുന്നതിന് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസ് അടക്കം 15 പാര്‍ട്ടികള്‍ എതിര്‍ത്തു
തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കണമെന്ന നിര്‍ദേശത്തെ കോണ്‍ഗ്രസ് അടക്കമുള്ള 15 പ്രതിപക്ഷപാര്‍ട്ടികള്‍ എതിര്‍ത്തു. ആകെയുള്ള 47 രാഷ്ട്രീയപാര്‍ട്ടികളില്‍ 32 പാര്‍ട്ടികള്‍ പിന്തുണച്ചു. എന്‍.ഡി.എയുടെ ഭാഗമായ നാഗാ പീപ്പിള്‍സ് പാര്‍ട്ടിയും നിര്‍ദേശത്തെ എതിര്‍ത്തു. ഇന്‍ഡ്യ സഖ്യത്തിലെ 10 പാര്‍ട്ടികള്‍ എതിര്‍ത്തു. ഇരു സഖ്യത്തിന്റെയും ഭാഗമല്ലാത്ത ആറു പാര്‍ട്ടികള്‍ അനുകൂലിക്കുകയും നാലു പാര്‍ട്ടികള്‍ എതിര്‍ക്കുകയും ചെയ്തു.
കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം എന്നീ അഞ്ചു പാര്‍ട്ടികളാണ് എതിര്‍ത്തവരില്‍ വിവിധ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. ബി.എസ്.പി, എസ്.പി, എ.ഐ.യു.ഡി.എഫ്, എ.ഐ.എം.ഐ.എം, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികളാണ് എതിര്‍ത്ത മറ്റ് കക്ഷികള്‍. അണ്ണാ ഡി.എം.കെ, അസം ഗണപരിഷത്ത്, ബിജു ജനതാദള്‍, ജെ.ഡി.യു, എല്‍.ജെ.പി, ശിവസേന, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ അനുകൂലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫ്ലൈ ബെറ്റർ വാക്കിൽ മാത്രമല്ല; തുടർച്ചയായ ആറം തവണയും APEX വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ് എയർലൈൻസ്
uae
• 6 days ago
അച്ഛനും മക്കളും ടിവി കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടികള്‍ക്ക് ഛര്‍ദ്ദി; അവശരായി കുട്ടികള്‍ മരിച്ചു, കടിച്ചത് ഉഗ്രവിഷമുള്ള പാമ്പ്
Kerala
• 6 days ago
'ഖത്തറിനെതിരായ ആക്രമണം ലക്ഷ്യം കണ്ടില്ല' പരാജയം സമ്മതിച്ച് ഇസ്‌റാഈല്‍ സുരക്ഷാ വിഭാഗം
International
• 6 days ago
ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ
oman
• 6 days ago
'ഇനി ഫലസ്തീന്‍ രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് നെതന്യാഹു
International
• 6 days ago
എന്നെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു: തുറന്ന് പറഞ്ഞ് ഇതിഹാസ താരം
Football
• 6 days ago
അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ; പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച 10 കെട്ടിടങ്ങൾ കണ്ടെത്തി
qatar
• 6 days ago
പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്
Kerala
• 6 days ago
ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു
National
• 6 days ago
റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങുന്നവർക്ക് ഇനി പുതിയ പ്ലാറ്റ്‌ഫോം
Saudi-arabia
• 6 days ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: ഗിൽ
Cricket
• 6 days ago
വഴിക്കടവിൽ നിന്ന് ബാംഗ്ലൂരിലേക്ക് ബസ് സർവീസ്; ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായതോടെ യാത്രക്കാർ പെരുവഴിയിൽ കഴിഞ്ഞത് അഞ്ച് മണിക്കൂറോളം
Kerala
• 6 days ago
ജീവപര്യന്തം തടവ്, ഒരു കോടിരൂപ പിഴ...; രാജസ്ഥാന് മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കഠിന ശിക്ഷകള്‍; കടുത്ത വകുപ്പുകളും വിവാദവ്യവസ്ഥകളും
National
• 6 days ago
ഐഫോൺ 17 എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം; ഇന്ത്യ, യുഎസ്, യുകെ, യുഎഇ എന്നിവിടങ്ങളിലെ വില വ്യത്യാസം അറിയാം
Tech
• 6 days ago
ക്രിക്കറ്റിൽ എന്നെ വളരെയധികം പ്രചോദിപ്പിച്ചത് ആ താരമാണ്: ഗിൽ
Cricket
• 6 days ago
കുന്നംകുളത്ത് സ്വകാര്യ ബസ്സിൽ പുക ഉയർന്നു; ഭയന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരുക്ക്
Kerala
• 6 days ago
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതരെ സഹായിക്കാൻ 2500 ടൺ മാനുഷിക സഹായവുമായി യുഎഇ
uae
• 6 days ago
ബിഹാറിന് പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വരുന്നു: ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന
Kerala
• 6 days ago
പാകിസ്താനെതിരെ സെഞ്ച്വറിയടിക്കാൻ അർഷദീപ് സിങ്; മുന്നിലുള്ളത് ഒറ്റ ഇന്ത്യക്കാരനുമില്ലാത്ത നേട്ടം
Cricket
• 6 days ago
യു.എന്‍ രക്ഷാസമിതിയില്‍ ഖത്തറിന് പൂര്‍ണ പിന്തുണ; ഇസ്റാഈലിന്റെ പേരെടുത്ത് പറയാതെ ആക്രമണത്തെ അപലപിച്ച് അംഗരാജ്യങ്ങള്‍
International
• 6 days ago
വയനാട്ടിൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ പരാതി
Kerala
• 6 days ago