HOME
DETAILS

ലോക ചരിത്രം മാറ്റിമറിച്ച് വൈഭവ്; തകർത്തെറിഞ്ഞത് ഒരുപിടി റെക്കോർഡുകൾ

  
February 07, 2026 | 7:25 AM

vaibhav suryavanshi create new records in cricket

2026 അണ്ടർ 19 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കിരീട പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്തെറിഞ്ഞാണ് ഇന്ത്യ കിരീടം ചൂടിയത്. ഇന്ത്യയുടെ ആറാം അണ്ടർ 19 ലോകകപ്പ് നേട്ടമാണിത്. ടൂർണമെന്റിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ ഫൈനലിലും ഇംഗ്ലണ്ടിന് യാതൊരു അവസരവും നൽകാതെയാണ് വിജയം പിടിച്ചെടുത്തത്.

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. മത്സരത്തിൽ വെറും 55 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച വൈഭവ്, അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോർഡും സ്വന്തമാക്കി. 80 പന്തിൽ 175 റൺസെടുത്ത താരത്തിന്റെ ഇന്നിംഗ്സിൽ 15 ഫോറുകളും 15 സിക്സറുകളും ഉൾപ്പെടുന്നു.

ഫൈനലിലെ ഈ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഒന്നിലധികം റെക്കോർഡുകളാണ് വൈഭവ് സൂര്യവംശി സ്വന്തമാക്കിയത്. അണ്ടർ 19 ലോകകപ്പിലെ താരത്തിന്റെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. ആദ്യ സെഞ്ച്വറിയിൽ തന്നെ അണ്ടർ 19 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് റെക്കോർഡിട്ടു. 14 വയസ്സും 316 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.

പാകിസ്ഥാൻ താരം ബാബർ അസമിന്റെ റെക്കോർഡ് തകർത്താണ് വൈഭവിന്റെ കുതിപ്പ്. 2012 അണ്ടർ 19 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ 15 വയസ്സും 92 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു ബാബർ സെഞ്ച്വറി നേടിയത്. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇത് തന്നെയാണ്. 2014 അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ വിൻഡീസ് താരം നിക്കോളാസ് പൂരൻ നേടിയ 142 റൺസ് തകർത്താണ് വൈഭവ് ഒന്നാമനായത്. 

സിക്സുകളിലും വൈഭവ് റെക്കോർഡുകൾ തിരുത്തി കുറിച്ചു. യൂത്ത് ഏകദിനത്തിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമെന്ന സ്വന്തം റെക്കോർഡും വൈഭവ് തകർത്തു. 2025 യുഎഇക്കെതിരെ ഒരു ഇന്നിങ്സിൽ വൈഭവ് 14 സിക്സുകൾ ആണ് നേടിയിരുന്നത്. അണ്ടർ ലോകകപ്പ് ഫൈനലിൽ 15 സിക്സുകൾ നേടി സ്വന്തം നേട്ടം തന്നെ മറികടന്നു മുന്നേറിയിരിക്കുകയാണ് വൈഭവ്. ഇതിന് പുറമേ അണ്ടർ 19 ലോകകപ്പിൽ 200+  സ്ട്രൈക്ക് റേറ്റിൽ നാല് തവണ 50+ റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ താരവും വൈഭവാണ്.

India has won the 2026 Under-19 World Cup. India won the title by defeating England by 100 runs in the title match. Vaibhav Suryavanshi's explosive batting gave India a huge total. Vaibhav, who completed his century in just 55 balls in the match, also holds the record for the fastest century by an Indian player in the history of the Under-19 World Cup. The player's innings of 175 runs in 80 balls included 15 fours and 15 sixes. Following these brilliant performances in the final, Vaibhav Suryavanshi has won multiple records.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വിപ്ലവ സ്വപ്നങ്ങൾ പങ്കുവച്ച് നാഷണൽ എഡ്യൂക്കേഷൻ കോൺക്ലേവ് 

Kerala
  •  2 hours ago
No Image

എപ്സ്റ്റീന്‍ ഫയല്‍സിലെ മറച്ചുവെച്ച വിവരങ്ങള്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളെ കാണിക്കാന്‍ നീതിന്യായ വകുപ്പ്

International
  •  2 hours ago
No Image

'അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതം'; യുഡിഎഫിനെ സ്വര്‍ണക്കൊള്ളയില്‍ കൂട്ടിക്കെട്ടാന്‍ നോക്കണ്ടെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  2 hours ago
No Image

43 വർഷത്തെ ചരിത്രം സഞ്ജുവിലൂടെ നിലനിൽക്കുമോ? ലോകം കീഴടക്കാനൊരുങ്ങി ഇന്ത്യ  

Cricket
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അടൂര്‍ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്യുന്നു 

Kerala
  •  3 hours ago
No Image

ശബരിമലയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളിലേക്ക് അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് 

Kerala
  •  3 hours ago
No Image

സഊദിക്ക് പകരം കസാക്കിസ്ഥാന്‍; 2029 ഏഷ്യന്‍ ശീതകാല ഗെയിംസ് വേദിയായി അല്‍മാട്ടി

Saudi-arabia
  •  4 hours ago
No Image

ഇന്ത്യക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം തീരുവ പിന്‍വലിച്ച് യു.എസ്

International
  •  4 hours ago
No Image

സൂപ്പർതാരം കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി

Cricket
  •  4 hours ago
No Image

'ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കരുത്': ബലാത്സംഗ കേസില്‍ മോന്‍സന്‍ മാവുങ്കല്‍ സുപ്രീം കോടതിയില്‍ 

Kerala
  •  4 hours ago