ദീപാവലി പ്രമാണിച്ച് വാഹനങ്ങള്‍ക്ക് ഇളവുകളുമായി നിസാന്‍
കൊച്ചി: ദീപാവലി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ബിഗെസ്റ്റ് ദിവാലി കാര്‍ണിവലുമായി നിസാനും ഡാറ്റ്‌സണ്‍ ഇന്ത്യയും. നാല് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന നോണ്‍ സ്‌റ്റോപ്പ് കാര്‍ണിവലില്‍ കാര്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിരവധി ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
കാര്‍ണിവലിന്റെ ഭാഗമായി നിസാന്റെയോ ഡാക്‌സണിന്റെയോ കാര്‍ വാങ്ങുന്നവര്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ്, എക്‌ചേഞ്ച് ബോണസ്, കുറഞ്ഞ നിരക്കിലുള്ള ഫിനാന്‍സ് എന്നിവയും ഒരുക്കിയിട്ടുണ്ട്. 7ാം തിയ്യതി മുതല്‍ 10ാം തിയതി വരെ നിസാന്‍െയും ഡാക്‌സണ്‍ ഇന്ത്യയുടെയും എല്ലാ ഡീലര്‍മാരും അവധിയില്ലാതെ 100 മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കും. കാര്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് ഏറെ അനുയോജ്യമായ സമയമാണ് കാര്‍ണിവലെന്ന് നിസാന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്ങ് തലവന്‍ ജെറോം സൈഗോട്ട് പറഞ്ഞു.
സൗജന്യ ഇന്‍ഷൂറന്‍സ്, എക്‌സ്ചഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഓഫര്‍ എന്നിവയടക്കം 50000 രൂപവരെയാണ് നിസാന്‍ ടെറാനോയ്ക്ക് കമ്പനി ഓഫര്‍ നല്‍കന്നത്. സമാന രീതിയില്‍ നിസാന്‍ സണ്ണിക്ക് 30000 രൂപയും നിസാന്‍ മൈക്ര എംസിക്കും മൈക്രാ ആക്ടീവിനും 20000 രൂപയുമാണ് കമ്പനി ഓഫര്‍ നല്‍കുന്നത്.
ഡാറ്റസണാകട്ടെ ഡാറ്റസണ്‍ ഗോ, ഗോപ്ലസ്, റെഡി ഗോ (800 സി സി) റെഡി ഗോ 1.0 ഘ (1000 സി സി) എന്നിവയ്ക്ക് സൗജന്യ ഇന്‍ഷൂറന്‍സും എക്‌സചേഞ്ച് ബോണസും കോര്‍പ്പറേറ്റ് ഓറും അടക്കം 15000 രൂപയുടെ ആനുകൂല്യങ്ങളാണ് നല്‍കുക.
നിസാന്‍ ഫിനാന്‍സും ഡാറ്റ്‌സണ്‍ ഫിനാന്‍സും 7.99 ശതമാനം പലിശ നിരക്കില്‍ വായ്പാ സൗകര്യവും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."