ഇന്ന് ലോക തപാല്‍ ദിനം: കണ്ണീര്‍ തോരാതെ എക്‌സ്ട്രാ ഡിപ്പാര്‍ട്ടുമെന്റ് ജീവനക്കാര്‍
എടച്ചേരി: പോസ്റ്റോഫീസുകളില്‍ തുഛശമ്പളംപറ്റി ജീവിതം ദുരിതപൂര്‍ണമായ ലക്ഷക്കണക്കിന് ജീവനക്കാരുടെ കണ്ണീരു കാണാന്‍ ആരുമില്ല. സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ച ഒരു നയം അര നൂറ്റാണ്ട് പിന്നിട്ടിട്ടും മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ പോസ്റ്റോഫീസുകളിലെ ഡിപ്പാര്‍ട്ടുമെന്റ് ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വരുന്ന ഇ.ഡി ജീവനക്കാരാണ് കുറഞ്ഞ വേതനവും കൂടുതല്‍ ജോലിഭാരവുമായി കഴിയുന്നത്. ഇവരില്‍ പലരും ഡിപ്പാര്‍ട്ടുമെന്റ് ജോലിക്കാരുടെ അതേ യോഗ്യതയുള്ളവരായിരിക്കേയാണിത്. ഒരു സര്‍ക്കാരും തങ്ങളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് ഇവരുടെ യൂനിയന്‍ നേതാക്കള്‍ പറയുന്നത്. പോസ്റ്റോഫീസില്‍ ജോലി ചെയ്യേണ്ട സമയം കാലത്ത് 8.30 മുതല്‍ 10.30 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ചു വരെയുമാണ്. ഇതിനിടയില്‍ മറ്റു ജോലികളൊന്നും ചെയ്യാന്‍ സമയം ഇവര്‍ക്ക് ലഭിക്കുന്നുമില്ല. 39 വര്‍ഷത്തെ സര്‍വീസ് ഉള്ള ഒരു ഇ.ഡി ജീവനക്കാരന് ഇന്ന് ലഭിക്കുന്ന ശമ്പളം ചില ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ വെറും പതിനൊന്നായിരം രൂപ മാത്രം.
2016 ജനുവരിയില്‍ ഇവരുടെ ആവശ്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല. സുഷമാ സ്വരാജ് തപാല്‍ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ച 100 മുതല്‍ 200 രൂപ വരെയുള്ള ഡി.എ മാത്രമാണ് ഏറെക്കാലത്തെ സേവനത്തിനിടയില്‍ ഇവര്‍ക്ക് ലഭിച്ച ആശ്വാസധനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."