ഉ.കൊറിയക്കെതിരേ സൈനിക നടപടിയുടെ സൂചന: ഇനി ഒരേയൊരു മാര്‍ഗം മാത്രം: ട്രംപ്
വാഷിങ്ടണ്‍: ഉത്തര കൊറിയയ്‌ക്കെതിരേ സൈനിക നടപടിയുടെ സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉ.കൊറിയയുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നയതന്ത്ര ചര്‍ച്ചകളെല്ലാം നിരന്തരം പരാജയപ്പെടുകയാണെന്നും ഇനി ഒരു മാര്‍ഗം മാത്രമേ മുന്നിലുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി. ഈ മാര്‍ഗം എന്താണെന്ന് ട്രംപ് വ്യക്തമാക്കിയില്ലെങ്കിലും സൈനിക നടപടിയിലേക്കുള്ള വ്യംഗ്യമായ സൂചനയാണ് ഇതെന്നാണു വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ 25 വര്‍ഷമായി അമേരിക്കയുടെ വിവിധ പ്രസിഡന്റുമാരും അവരുടെ ഭരണകൂടങ്ങളും ഉ.കൊറിയയുമായി സംസാരിച്ചുവരുന്നു. അവരൊക്കെ കൊറിയയുമായി നിരവധി കരാറുകളില്‍ ഏര്‍പ്പെടുകയും അതിനായി വലിയൊരു തുക ചെലവാക്കുകയും ചെയ്തു. എന്നാല്‍ അതൊന്നും ഫലം കണ്ടിട്ടില്ല. യു.എസ് മധ്യസ്ഥരെ വിഡ്ഢികളാക്കുന്ന തരത്തില്‍ മഷി ഉണങ്ങും മുന്‍പുതന്നെ ആ കരാറുകളെല്ലാം ലംഘിക്കപ്പെടുകയാണുണ്ടായത്. പറയുന്നതില്‍ ഖേദമുണ്ട്. ഇനി ഒരു കാര്യം മാത്രമാണു നടക്കാന്‍ പോകുന്നത്-ട്രംപ് വിവിധ ട്വീറ്റുകളില്‍ വ്യക്തമാക്കി.
ഉ.കൊറിയയ്‌ക്കെതിരേ നടപടിയെടുക്കാത്തതില്‍ ബരാക് ഒബാമ അടക്കമുള്ള മുന്‍ പ്രസിഡന്റുമാരെയും ഭരണകൂടങ്ങളെയും ട്രംപ് വിമര്‍ശിച്ചു. നിലവിലുള്ള സാഹചര്യം കൊടുങ്കാറ്റിനു മുന്‍പുള്ള സമാധാനാന്തരീക്ഷം മാത്രമാണെന്നു കഴിഞ്ഞ ദിവസം ട്രംപ് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഉ.കൊറിയ, ഇറാന്‍, ഐ.എസ് തുടങ്ങിയ വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് ട്രംപ് ഇങ്ങനെ പ്രസ്താവിച്ചത്. എന്നാല്‍, ഇക്കാര്യം വിശദീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."