വരുമാന വര്‍ധനവ്: ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ മാനനഷ്ടകേസ്
അഹമ്മദാബാദ്: തന്റെ കമ്പനിക്കെതിരായി വ്യാജ വാര്‍ത്ത നല്‍കിയതിന് ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമത്തിനെതിരേ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ് ഷാ 100 കോടി രൂപയ്ക്ക് മാനനഷ്ടക്കേസ് നല്‍കി. ജെയ്ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടയില്‍ 16,000 മടങ്ങ് വര്‍ധിച്ചുവെന്നാണ് 'ദി വയര്‍' എന്ന ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടത്. ഏഴുപേര്‍ക്കെതിരേയാണ് കേസ്. അഹമ്മദാബാദ് മെട്രോ പോളിറ്റന്‍ കോടതി ബുധനാഴ്ച കേസ് പരിഗണിക്കും.
അതേസമയം ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അമിത്ഷായെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി ഉത്തരവിടണമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. ജെയ്ഷായ്‌ക്കെതിരായ വാര്‍ത്തയില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ മാത്രമാണ് പ്രതിരോധവുമായി രംഗത്തെത്തിയത്. ഇത് കാണുമ്പോള്‍ അമതിഷായുടെ ബിസിനസ് സ്ഥാപനങ്ങളുടെ വക്താവോ മാനേജരോ ആണ് പിയൂഷ് ഗോയലെന്ന് തോന്നിപ്പോകുമെന്ന് ആനന്ദ് ശര്‍മ പരിഹസിച്ചു.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തു നിന്ന് അമിത്ഷായെ മാറ്റി നിര്‍ത്തണമെന്നും ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."