HOME
DETAILS

ഡാം സുരക്ഷ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ പദ്ധതി

  
backup
October 10 2017 | 19:10 PM

%e0%b4%a1%e0%b4%be%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0

തൊടുപുഴ: ഡാം സുരക്ഷ അന്താരാഷ്ട നിലവാരത്തിലാക്കാന്‍ കെ.എസ്.ഇ.ബി കര്‍മ പദ്ധതി ആവിഷ്‌ക്കരിക്കുന്നു. ഇതിന്റെ ആദ്യപടിയായി പൂനയിലെ നാഷണല്‍ വാട്ടര്‍ അക്കാദമിയില്‍ (എന്‍.ഡബ്ല്യു.എ) നടന്ന അന്താരാഷ്ട അണക്കെട്ട് സുരക്ഷിതത്വ പരിശീലന പരിപാടിയില്‍ വൈദ്യുതി ബോര്‍ഡ് മൂന്ന് എന്‍ജിനീയര്‍മാരെ അയച്ച് രണ്ടാഴ്ചത്തെ പരിശീലനം നല്‍കി. കഴിഞ്ഞ ആറിന് സമാപിച്ച പരിശീലന പരിപാടിയില്‍ കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ആന്‍ഡ് റിസര്‍ച്ച് സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അലോഷി പോള്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മനോഹരന്‍, അസി. എന്‍ജിനീയര്‍ ധനേഷ് എന്നിവരാണ് പങ്കെടുത്തത്. ഓസ്‌ട്രേലിയയിലെ ഹൈഡ്രോ ടാസ്മാനിയ കമ്പനിയുടെ വിദഗ്ധ സംഘമാണ് പരിശീലന പരിപാടി നയിച്ചത്. ലോക ബാങ്ക് പദ്ധതിയായ ഡ്രിപ്പിന്റെ (ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട്) രണ്ടാം ഘട്ടത്തില്‍ പദ്ധതി നടപ്പാക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. ഡ്രിപ്പിന്റെ ആദ്യഘട്ടം ഏതാണ്ട് അവസാനിക്കാറായി. ഇടുക്കി പദ്ധതിയിലെ അണക്കെട്ടുകളുടെ നവീകരണം ഉള്‍പ്പടെ ഡ്രിപ്പിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അണക്കെട്ടുകളെ സംബന്ധിച്ച് രണ്ടുതരം സുരക്ഷാ പ്രശ്‌നങ്ങളാണ് ഉള്ളത്. ആദ്യത്തേത് തകര്‍ച്ചാ ഭീഷണിയാണ്. രണ്ടാമത്തേത് സംഭരണ ശേഷിയിലുണ്ടായ കുറവാണ്. രാജ്യത്തെ 5247 വലിയ ഡാമുകളില്‍ സുരക്ഷാ പരിശോധനയായ ബ്രേക്ക് അനാലിസിസ് നടത്താന്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യ പടിയായി 100 വര്‍ഷം പിന്നിട്ട 196 ഡാമുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ 72 ഡാമുകള്‍ മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യയിലുമാണ്. രാജസ്ഥാന്‍ -26, യു.പി- 15, ബീഹാര്‍ - 1, ഗുജറാത്ത് - 29, മധ്യപ്രദേശ് - 45, ഛത്തീസ്ഗഡ് - 5, മഹാരാഷ്ട്ര - 39, ഒഡീഷ - 3, കര്‍ണാടക -15, ആന്ധ്ര - 2, തെലുങ്കാന -14, കേരളം - 1, തമിഴ്‌നാട് - 1 എന്നിങ്ങനെയാണ് 100 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള അണക്കെട്ടുകള്‍. ഡാം സേഫ്റ്റി ബില്‍ കൊണ്ടുവരുന്ന കാര്യവും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. 2017 ഫെബ്രുവരി 18, 19 തിയതികളില്‍ റൂര്‍ക്കി ഐ.ഐ.ടി യില്‍ നടന്ന നാഷണല്‍ ഡാം സേഫ്റ്റി കോണ്‍ഫറന്‍സില്‍ രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയിരുന്നു.
അണക്കെട്ട് സുരക്ഷാ സംവിധാനങ്ങള്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് പൂര്‍ണ തോതില്‍ നടപ്പാക്കിയാല്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് ഗ്രാന്റായി പ്രതിവര്‍ഷം 100 കോടി രൂപ വരെ ലഭിക്കും. മുന്‍പ് കിട്ടിക്കൊണ്ടിരുന്ന ഈ ഗ്രാന്റ് വീണ്ടും നേടിയെടുക്കാനുള്ള ഒരു നടപടിയും ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. 2002 വരെ പെന്‍സ്റ്റോക്ക് പരിശോധന, അറ്റകുറ്റപ്പണി, ഗ്രീസിങ്, വാല്‍വ് പരിശോധന എന്നിവയൊക്കെ നിത്യേന നടന്നിരുന്നു. ഇതെല്ലാം ജീവനക്കാര്‍ നേരിട്ട് ചെയ്യേണ്ട കാര്യങ്ങളാണ്.
ഇത്തരം തസ്തികകളില്‍ ജോലി ചെയ്തിരുന്ന സബ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, വര്‍ക്കര്‍ വിഭാഗക്കാരെ തസ്തിക വെട്ടിക്കുറച്ച് പുനര്‍വിന്യസിക്കുകയായിരുന്നു. ഇതോടെ അണക്കെട്ടും മറ്റ് അനുബന്ധ സംവിധാനങ്ങളുടെയും പരിശോധന വഴിപാടായി മാറി. കെ.എസ്.ഇ.ബി യുടെ അധീനതയിലുള്ള പല അണക്കെട്ടുകളുടേയും ഷട്ടറുകളുടെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ബോര്‍ഡ് റിസര്‍ച്ച് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago
No Image

ചക്രവാതച്ചുഴി; കേരളത്തില്‍ ശക്തായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളില്‍ ജാഗ്രതി

Kerala
  •  a month ago
No Image

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ കെ. ഗോപാലകൃഷ്ണന്‍; വിവാദം

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago