ജനരക്ഷാ യാത്ര വിജയിപ്പിച്ചതിന് ബീഫും മദ്യവുമായി മാധ്യമ സല്‍ക്കാരം
തൃശൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ വിജയാഘോഷമെന്ന പേരില്‍ ബീഫും മദ്യവും വിളമ്പി ബി..ജെ.പിയുടെ വാര്‍ത്താസമ്മേളന സല്‍ക്കാരം.
പഞ്ചനക്ഷത്ര ഹോട്ടലായ ജോയ്സ് പാലസില്‍ ഇന്നലെ ഉച്ചക്കാണ് ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സല്‍ക്കാരം ഒരുക്കിയത്.
ജനരക്ഷായാത്രയുടെ വാര്‍ത്ത പ്രാധാന്യത്തോടെ നല്കിയ മാധ്യമങ്ങളോട് നേതാക്കള്‍ നന്ദി പ്രകടിപ്പിച്ചു. ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷ്, വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു.
ബീഫ് കൈവശം വച്ചെന്നാരോപിച്ചു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലിംകളെ തല്ലിക്കൊല്ലുകയും ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് തൃശൂരില്‍ ബി.ജെ.പി നേതാക്കളുടെ ബീഫ് സല്‍ക്കാരം. ബി.ജെ.പി ഭരിക്കുന്നതുള്‍പ്പെടെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സമ്പൂര്‍ണ ബീഫ് നിരോധനമുണ്ട്. ബി.ജെ.പി നേതാക്കള്‍ ബീഫിനെതിരേ അതിരൂക്ഷമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളത്.
കേരളത്തില്‍ പോലും പല ബി.ജെ.പി നേതാക്കളും ബീഫ് വിരുദ്ധമായ പ്രസ്താവനകളുമായി രംഗത്തുവന്നിരുന്നു. ബീഫിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് തൃശൂരില്‍ ജനരക്ഷായാത്രയുടെ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലുടനീളം ബീഫ് നിരോധിക്കണമെന്നാണു ബി.ജെ.പി നേതാക്കളില്‍ മിക്കവരുടെയും നിലപാട്.
ഡല്‍ഹി കേരള ഹൗസില്‍ ബീഫ് വിളമ്പുന്നുവെന്നാരോപിച്ച് റെയ്ഡ് നടത്തിയിരുന്നു. മലയാളിയായ ബി.ജെ.പി പ്രവര്‍ത്തകനായിരുന്നു പരാതിക്കു പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."