HOME
DETAILS
MAL
തെരുവു വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന്
backup
August 12 2016 | 23:08 PM
കല്‍പ്പറ്റ: മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ നാഷനല്‍ ഹൈവേയിലെയും ഉള്‍പ്രദേശ റോഡുകളിലും തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തത് രാത്രികാല യാത്രക്കാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുതായി പരാതി.
പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ സ്ഥാപിച്ച തെരുവു വിളക്കുകള്‍ പ്രവര്‍ത്തന രഹിതമാവുന്നത് സാമൂഹിക വിരുദ്ധരുടെയും മദ്യപാനികളുടെയും കള്ളന്മാരുടെയും ശല്യം ദിനംപ്രതി വര്‍ധിക്കുന്നതായി പരാതിയുയരുന്നുണ്ട്.
തെരുവ് വിളക്കുകള്‍ പ്രവര്‍ത്തന രഹിതമാകാന്‍ മുഖ്യകാരണം കരാറുകാരന് വിലകുറഞ്ഞ ബള്‍ബുകളും മറ്റും സ്ഥാപിച്ചത് കൊണ്ടാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ പൗരസമിതി അംഗങ്ങള്‍ മുന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."