HOME
DETAILS
MAL
വീണ്ടും മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഉ.കൊറിയ
backup
October 15 2017 | 00:10 AM
പ്യോങ്‌യാങ്: അടുത്തയാഴ്ച ദക്ഷിണ കൊറിയ-അമേരിക്ക സംയുക്ത നാവിക സൈനികാഭ്യാസം തുടങ്ങാനിരിക്കെ മിസൈല്‍ പരീക്ഷണവുമായി വീണ്ടും ഉത്തര കൊറിയ. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്താനാണു നീക്കം.
പ്രാദേശിക പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്കയിലെ അലാസ്‌ക വരെ എത്താന്‍ ശേഷിയള്ള ഭൂഖണ്ഡാന്തര മിസൈലായ ഹ്വാസോങ്-14, ഹ്വാസോങ്-12, ഹ്വാസോങ്-13 എന്നിവയില്‍ ഒന്നായിരിക്കും പരീക്ഷിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി പ്യോങ്‌യാങ്ങിലെ കേന്ദ്രത്തില്‍നിന്ന് വിക്ഷേപണയന്ത്രത്തില്‍ ഘടിപ്പിച്ച മിസൈലുകള്‍ ഉ.കൊറിയയുടെ വടക്കന്‍ പ്രവിശ്യയായ ഫ്യോങ്ങാനില്‍ എത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."