HOME
DETAILS
MAL
ഇരുപതുലക്ഷത്തിന്റെ നിരോധിത നോട്ടുമായി നാലുപേര്‍ പിടിയില്‍
backup
October 18 2017 | 23:10 PM
കൂത്തുപറമ്പ്: കതിരൂരിനടുത്ത് ആറാം മൈലില്‍ ഇരുപത് ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി നാലുപേര്‍ പിടിയില്‍. നിരോധിച്ച അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളാണ് പിടികൂടിയത്.
അസാധു നോട്ടുകളുമായി ഒരു സംഘം കാറില്‍ സഞ്ചരിക്കുന്നുണ്ടെന്ന് കണ്ണൂര്‍ ഡിവൈ.എസ്.പി.പി.പി സദാനന്ദന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിറ്റി സി.ഐ കെ.വി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘവും എടക്കാട് പൊലിസും ചേര്‍ന്ന് കാറിനെ പിന്തുടര്ന്ന് ആറാം മൈലില്‍ വച്ച് പിടികൂടുകയായിരുന്നു.
ആറാംമൈലിലെ വീട്ടിലേക്ക് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. പിന്നാലെ എത്തിയ പൊലിസ് ഇവരെ പിടികൂടി. ഇവര്‍ അസാധു നോട്ടുകള്‍ മാറ്റി നല്കുന്ന സംഘത്തിലെ കണ്ണികളാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."