ബ്രിട്ടനില്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവ്
ലണ്ടന്‍: ബ്രിട്ടനില്‍ കുറ്റകൃത്യങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചതു മുതല്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങളില്‍ വര്‍ധനവുണ്ടായെന്നും ബ്രിട്ടന്‍ സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒരു വര്‍ഷത്തിനിടെ കുറ്റകൃത്യങ്ങള്‍ക്ക് 29 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്ന് ബ്രിട്ടന്‍ ആഭ്യന്തര മന്ത്രാലയ ഓഫിസ് പറഞ്ഞു. 2005-2016 നിടയില്‍ 62,518 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ഇത് 80,393 ആയി വര്‍ധിച്ചു. മത, വംശീയ അടിസ്ഥാനത്തിലുള്ള ആക്രമണങ്ങള്‍ക്കും വര്‍ധനവുണ്ട്. 2016 ഏപ്രില്‍ മാസത്തില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങല്‍ 3,500 ആയിരുന്നു റിപ്പോര്‍ട്ടു ചെയ്തത്. അതേവര്‍ഷം ജൂണില്‍ 5,000ത്തിലേക്ക് വര്‍ധിച്ചു. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ 6,000 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."