കോഹ്ലിക്ക് സെഞ്ച്വറി; കിവികളുടെ ലക്ഷ്യം 281 റണ്‍സ്
മുംബൈ: ഇന്ത്യയ്ക്കെതിരേയുള്ള ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് വിജയിക്കാന്‍ വേണ്ടത് 281 റണ്‍സ്. മൂന്ന് വിക്കറ്റിന് 71 റണ്‍സ് എന്ന നിലയില്‍ മുന്‍നിര തകര്‍ന്ന ഇന്ത്യയെ നായകന് വിരാട് കോഹ്ലി മധ്യനിരയെ കൂട്ടുപിടിച്ചാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
കരിയറിലെ തന്റെ 31ാം സെഞ്ച്വറി സ്വന്തമാക്കിയ കോഹ്ലി സെഞ്ച്വറി റെക്കോര്‍ഡ് ബുക്കില്‍ രണ്ടാമനാണ്. 200 ഏകദിനം കളിക്കുന്ന കോഹ്ലിക്ക് മുമ്പില്‍ 49 സെഞ്ച്വറി നേടിയ ക്രിക്കറ്റിന്റെ ദൈവം സച്ചിന് തെന്‍ഡുല്‍ക്കര്‍ മാത്രമാണുള്ളത്.
മധ്യനിരയില്‍ ദിനേശ് കാര്‍ത്തിക്കി(37)നെയും ധോണി (25)യെയും കൂട്ടുപിടിച്ചാണ് കോഹ്ലി സ്കോര്‍ ഗിയര്‍ ഉയര്‍ത്തിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റായിരുന്നുവെന്ന പ്രകടനമാണ് കിവീസ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ന്യൂസിലാന്‍ഡിന് വേണ്ടി പ്രധാന നാലുവിക്കറ്റുകള്‍ വീഴ്ത്തിയത് ട്രന്റ് ബോള്‍ട്ടാണ്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ധോണി, പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്. മൂന്ന് വിക്കറ്റ് വീഴത്തി സൗത്തിയും ഒരു വിക്കറ്റ് വീഴ്ത്തി സാന്റ്നറും ബോള്‍ട്ടിന് മികച്ച പിന്തുണ നല്കി.
മൂന്ന് വീതം ഏകദിനവും ട്വന്റി ട്വന്റിയും അടങ്ങുന്നതാണ് പരമ്പര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."