കാടുമൂടിയ കാത്തിരിപ്പ്; ചെറുപുഴ പുതിയ പാലത്തിനു സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം കാടുമൂടി
ചെറുപുഴ: കാടുമൂടി നാശത്തിന്റെ വക്കിലെത്തി ചെറുപുഴ പുതിയ പാലത്തിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രം. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വകാര്യ വ്യക്തി നിര്‍മിച്ചതായിരുന്നു ഈ ബസ് കാത്തിരിപ്പു കേന്ദ്രം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇത് ഉപകാരപ്രദമായിരുന്നു. എന്നാല്‍ ഇന്നിത് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.
കാത്തിരിപ്പു കേന്ദ്രത്തിന്റെ ആസ്ബറ്റോസ് ഷീറ്റുകള്‍ പൊട്ടിയ നിലയിലാണ്. മുന്‍വശമൊഴികെ എല്ലായിടത്തും കാടുമൂടി. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമെന്ന നിലയിലായി ഇതിന്റെ ഉപയോഗമിപ്പോള്‍. രാത്രിയില്‍ സൗകര്യപ്രദമായി മദ്യപിക്കാന്‍ ഇവിടെ എത്തുന്നവര്‍ ധാരാളമാണ്. പിന്‍വശത്ത് മദ്യക്കുപ്പികളും മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നു.
പകല്‍ സമയത്തു പോലും ഇവിടം അനധികൃത മദ്യവില്‍പനക്കാരുടെ താവളമാണ്. വൃത്തിഹീനമായ സാഹചര്യമായതിനാല്‍ ആളുകള്‍ ഇതിനുള്ളില്‍ കയറി നില്‍ക്കാന്‍ മടിക്കുന്നു. അറ്റകുറ്റപ്പണി നടത്താന്‍ ഇത് നിര്‍മിച്ചവരോ പഞ്ചായത്തോ തയാറാകാത്തതാണ് ജനങ്ങള്‍ ഈ ബസ് കാത്തിരിപ്പു കേന്ദ്രത്തെ ഉപേക്ഷിക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."