സംസ്ഥാന സ്‌കൂള്‍ തയ്ക്വാന്‍ഡോ: തിരുവനന്തപുരം മുന്നില്‍
കണ്ണൂര്‍: മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന തയ്ക്വാന്‍ഡോ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനമായ ഇന്നലെ 15 സ്വര്‍ണം, രണ്ട് വെള്ളി, മൂന്ന് വെങ്കലവുമായി 84 പോയിന്റ് നേടി തിരുവനന്തപുരം മുന്നേറുന്നു. 41 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 30 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. ജൂനിയര്‍ ഗേള്‍സ് 32 കിലോ വിഭാഗം കണ്ണൂര്‍ ജി.ജി.വി.എച്ച്.എസ്.എസിലെ വീനസ് ജെയിംസ് ഒന്നാം സ്ഥാനവും പാലക്കാട്ട് എം.എച്ച്.എസിലെ അമൂല്യ രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ ഗേള്‍സ് 68 കിലോ വിഭാഗത്തില്‍ തിരുവനന്തപുരത്തു നിന്നുള്ള ജാസ്മിന്‍ കൗഹറിന് ഒന്നാം സ്ഥാനവും കണ്ണൂര്‍ ജി.ജി.വി.എച്ച്.എസ്.എസിലെ എന്‍.പി പൂജയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. ജൂനിയര്‍ ബോയ്‌സ് 35 കിലോ വിഭാഗത്തില്‍ പാലക്കാട് വി.എം.സി.ഇ.എം ജി.എച്ച്.എസ്.എസ് ചിറ്റൂരിലെ ശ്രീറാമിന് ഒന്നാം സ്ഥാനവും കണ്ണൂരിലെ ബക്ക്ഹിദ ഇംഗ്ലിഷ് മീഡിയം ഹൈസ്‌കൂളിലെ പാര്‍ഥിവ് കൃഷ്ണന്‍ രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ ഗേള്‍സ് 42 കിലോ വിഭാഗത്തില്‍ തിരുവന്തപുരം സായി എച്ച്.എസിലെ വിജിലി എസിനാണ് ഒന്നാം സ്ഥാനം. കണ്ണൂര്‍ ഗവ.എച്ച്.എസ്.എസിലെ വര്‍ഷ പ്രകാശ് രണ്ടാം സ്ഥാനത്തെത്തി. സ്‌കൂള്‍ വിഭാഗത്തില്‍ ബി.ഇ.എം.ജി.എച്ച്.എസ്.എസ് കാലിക്കറ്റ് 13 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. 12 പോയിന്റുമായി കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ്, 10 പോയിന്റുമായി മുട്ടോം ഹോളി ഫാമിലി എച്ച്.എസ്.എസ് എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. 67 കാറ്റഗറികളിലായി ആകെ 790 പേരാണ് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."