വിധിയോട് മല്ലിട്ട് യുവാവ് ഏകാന്തവാസത്തില്‍
മാള: തളര്‍ന്ന ശരീരമുള്ള മകനെ തനിച്ചാക്കി വികലാംഗനായ അച്ഛന്‍ യാത്രയായതോടെ വിധിയോട് മല്ലിട്ട് മകന്‍ ഏകാന്തവാസം പേറുന്നു.
പൊയ്യ പഞ്ചായത്ത് വാര്‍ഡ് ഒന്ന് ചെന്തുരുത്തി അറക്കപറമ്പില്‍ ദൂതാച്ചനാണ്(74) കഴിഞ്ഞ മാസം മരിച്ചത്. മകന്‍ സജീവിന്റെ (38) ജീവിതമാണ് ഇതോടെ ദുരിതത്തിലായത്. സജീവ് ഒരു പെരുമഴക്കാലത്ത് വീട്ടുമുറ്റത്ത് തെന്നി വീണതോടെയാണ് ദുരിതത്തിന് തുടക്കമായത്. വീഴ്ച്ചയില്‍ നട്ടെല്ലിനേറ്റ ക്ഷതം ഈ യുവാവിന്റെ സ്വപ്നങ്ങളാണ് തകര്‍ത്തുകളഞ്ഞത്.
ജീവിതത്തിലേക്ക് നടന്നടുക്കുവാനാവാതെ സജീവ് രോഗിയായി. മറ്റൊരു മകന്‍ ഗോപീ ദാസ് കാന്‍സര്‍ ബാധിച്ചു നേരത്തേ മരിച്ചു. ശരീരം തളര്‍ന്നുവീണ മാതാവ് രുഗ്മിണിയും തിരിച്ചു വരാത്ത ലോകത്തേക്ക് യാത്രയായി. ചികിത്സയുടെ ഭാഗമായി പിന്നീട് ദൂതാച്ചന്റെ ഇടതുകാലിന്റെ കാല്‍പാദം മുറിച്ച് കളയേണ്ടി വന്നു. ഫെബ്രുവരിയില്‍ മുട്ടിനു താഴേയും മുറിച്ചു മാറ്റേണ്ടി വന്നു. വീണു പരിക്കേറ്റ് പഴുപ്പ് ബാധിച്ചതാണ് കാരണം. ഷുഗര്‍ രോഗിയായതിനാല്‍ പഴുപ്പ് ബാധിച്ചാണ് രണ്ട് വട്ടമായി കാല്‍ മുറിക്കേണ്ടി വന്നത്. ഇവരുടെ കഥയറിഞ്ഞ് പത്ത് കി.മീറ്റര്‍ ദൂരത്തു നിന്നും സുമനസുള്ള ദമ്പതികള്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനാല്‍ ഈ യുവാവ് പട്ടിണിയില്‍ നിന്നും രക്ഷപെട്ടിട്ടുണ്ട്. ചെന്തുരുത്തിയിലെ കൊച്ചു വീട്ടില്‍ തനിച്ചാണ് സജീവന്‍.
അച്ഛന് ലഭിച്ചിരുന്ന വാര്‍ധക്യകാല പെന്‍ഷന്‍ തുകയായിരുന്നു ഏക വരുമാന മാര്‍ഗം . ദുതാച്ചന്‍ പോയതോടെ അതും നിന്നു. പാലീയേറ്റീവ് സെന്ററില്‍ ഫിസിയോ തെറാപ്പി ചെയ്തതുവഴി ഈ യുവാവിന് ഇപ്പോള്‍ പിടിച്ചു നില്‍ക്കാനാവുന്നുണ്ട്. വൈദ്യുതിയും വെള്ളവും ലഭിക്കുന്നുണ്ട്. പൈപ്പ് വഴി വീടിനു പുറത്തെ പൈപ്പിന്‍ ചുവട്ടിലെത്തുന്ന വാട്ടര്‍ അതോറിറ്റി വഴിജലം ലഭിക്കുന്നു. എന്നാല്‍ കരന്റിനും വെള്ളത്തിനും ബില്ലടക്കണം എന്നതും പ്രശ്‌നമാണ് . സജീവന്റെ പോരായ്മകള്‍ മനസ്സിലാക്കി ഒരു യുവതി വന്നെത്തുമോയെന്ന് മഴയും വെയിലുമേല്‍ക്കാത്ത കിടപ്പാടത്തിലെ ഒറ്റമുറിയില്‍ തനിച്ച് കഴിയുന്ന ഈ യുവാവ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."