ലുലു ഗ്രൂപ്പ് സഊദിയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നു; ആതുര ശുശ്രൂഷ രംഗത്തും റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപമിറക്കും
റിയാദ്: ലുലു ഗ്രൂപ്പ് സഊദിയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നു. നിലവിലെ നിക്ഷേപങ്ങള്‍ക്ക് പുറമെ ആതുര സേവന രംഗത്തും റിയല്‍ എസ്റ്റേറ്റ് രംഗത്തേക്കും കടന്നു കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് ലുലു ഗ്രൂപ്പെന്നു മേധാവി എം എ യൂസുഫലി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് രംഗത്ത് മുതല്‍ മുടക്കുന്നതിനായി സഊദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (സാഗിയ) യുടെ ലൈസന്‍സും ലുലു ഗ്രൂപ്പിന് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ എം എ യൂസഫലിയും സംബന്ധിക്കുന്നുണ്ട്.
സഊദി കിരീടാവകാശി പ്രഖ്യാപിച്ച നിയോം പദ്ധതി രാജ്യത്തെ വൈവിധ്യ വല്‍ക്കരണത്തിലേക്ക് നയിക്കുമെന്നും ആഗോള നിക്ഷേപകരുടെ സംഗമ ഭൂമിയായി മാറുന്നതിനു സഊദിയെ സഹായിക്കുമെന്നും എം എ യൂസുഫലി പറഞ്ഞു. ദീര്‍ഘ വീക്ഷണമുള്ള പ്രഖ്യാപനമാണിതെന്നും വാണിജ്യ രംഗത്ത് പുത്തനുണര്‍വ്വാണ് ഇത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. സഊദിയില്‍ ഇതിനകം ഒരു ബില്യണ്‍ റിയാല്‍ മുതല്‍ മുടക്കാണ് ലുലു ഗ്രൂപ്പ് നിക്ഷേപിച്ചിരിക്കുന്നത്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് മില്യണ്‍ റിയാല്‍ കൂടി നിക്ഷേപിക്കും. പന്ത്രണ്ടു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കും. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പത്ത് ഹൈപ്പര്‍ മാര്‍ക്കറ്റുകളും എട്ടു അരാംകോ ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
മൂന്നു വര്‍ഷമായി അരാംകോയുടെ റീട്ടെയില്‍ നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിനാണ്.
റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി സഊദി ജനറല്‍ ഇന്‍വെസ്റ്റ് മെന്റ് അതോറിറ്റി (സാഗിയ) ഗവര്‍ണര്‍ ഇബ്‌റാഹീം അല്‍ ഉമറുമായി കൂടിക്കാഴ്ചയും നടത്തി. ലുലു ഗ്രൂപ്പ് സഊദി റീജിയണല്‍ ഡയറക്റ്റര്‍ ഷെഹീം മുഹമ്മദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."