മലയാളികളുടെ ഐ.എസ് ബന്ധം; ബഹ്‌റിന്‍ കേന്ദ്രത്തില്‍ പഠനം നടത്തിയ നാലുപേര്‍ കൊല്ലപ്പെട്ടെന്നു പൊലിസ്
കണ്ണൂര്‍: ബഹ്‌റിനിലെ മലയാളി സലഫി ആശയക്കാരുടെ സംഘടനയായ അല്‍അന്‍സാറില്‍ പഠനം നടത്തിയ നാലു മലയാളികള്‍ സിറിയയിലെത്തി ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നു കൊല്ലപ്പെട്ടതായി പൊലിസ്. അവിടെ പഠനം നടത്തി സിറിയയില്‍ ഐ.എസില്‍ ചേര്‍ന്ന മറ്റുള്ളവരെയും തിരിച്ചറിഞ്ഞതായി പ്രത്യേക അന്വേഷണസംഘം വെളിപ്പെടുത്തി.
മലപ്പുറം വാണിയമ്പലം സ്വദേശി മുഹദിസ്, കണ്ണൂര്‍ ചാലാട്ടെ ഷഹനാദ്, വടകരയിലെ മന്‍സൂര്‍, കൊണ്ടോട്ടിയിലെ മന്‍സൂര്‍ എന്നിവരാണു അല്‍അന്‍സാറിലെ പഠനത്തിനു ശേഷം സിറിയയിലെത്തി കൊല്ലപ്പെട്ടതെന്നു പൊലിസ് സ്ഥിരീകരിച്ചത്. ഇവിടെനിന്നു പഠനത്തിനുശേഷം സിറിയയില്‍ പോയി മടങ്ങിയെത്തിയവരാണ് ഇതേക്കുറിച്ച് പൊലിസിനു മൊഴിനല്‍കിയത്.
ശ്രീലങ്കയിലെ അല്‍ഹിന്ദി ഇന്‍സ്റ്റിറ്റ്യൂട്ട്, യെമനിലെ ദമ്മാജ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലും ഇവര്‍ക്കു പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ജിഹാദിനെ അംഗീകരിച്ച് ക്ലാസ് ലഭിച്ചുവെന്നും ചിലര്‍ പൊലിസിനു മൊഴിനല്‍കി.
തീവ്രസലഫി ആശയക്കാരാണ് ഇവര്‍. ഹിജ്‌റ പോകുന്നതിനെ എതിര്‍ക്കുന്ന ഇവര്‍ അന്യമതസ്ഥരോടുള്ള സൗഹൃദം വിച്ഛേദിക്കണമെന്നുമുള്ള ആശയക്കാരാണ്. ഐ.എസിന്റെ സമാന ആശയഗതിക്കാരാണ് ഇവര്‍.
ഐ.എസിലേക്കു പോയ കാസര്‍കോട്, കണ്ണൂര്‍ വളപട്ടണം ഗ്രൂപ്പുകളില്‍പ്പെട്ടവര്‍ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്. എന്നാല്‍ ബഹ്‌റിന്‍ ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് അവരുമായി ബന്ധമില്ലെന്നും അന്വേഷണസംഘം പറയുന്നു.
ഖബര്‍ സിയാറാത്ത് അടക്കമുള്ള പരമ്പരാഗത മുസ്‌ലിം ആശയങ്ങളെയെല്ലാം തുറന്നെതിര്‍ക്കുന്നവരാണ് ഐ.എസില്‍ ചേര്‍ന്നവര്‍. പ്രവാചകന്റെ കാലഘട്ടത്തിനു ശേഷം വന്നുചേര്‍ന്ന അന്ധവിശ്വാസമാണു പരമ്പരാഗത ആശയങ്ങളെന്നുള്ള നിലപാടാണു പിടിയിലാവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കെന്നും പൊലിസ് വ്യക്തമാക്കി.
കണ്ണൂര്‍ പാപ്പിനിശ്ശേരി പഴഞ്ചിറ പള്ളിക്കു സമീപം ഷമീര്‍, മകന്‍ സല്‍മാന്‍, ചാലാട്ടെ ഷഹനാദ്, ഏച്ചൂര്‍ കമാല്‍പീടികയിലെ മുഹമ്മദ് ഷജില്‍, വളപട്ടണം മൂപ്പന്‍പാറയിലെ റിഷാന്‍ എന്നിവര്‍ ഐ.എസില്‍ ചേര്‍ന്നു കൊല്ലപ്പെട്ടുവെന്നു വെള്ളിയാഴ്ച പൊലിസ് അറിയിച്ചിരുന്നു.
സിറിയയില്‍ ഐ.എസ് കേന്ദ്രത്തിലെത്തി മടങ്ങിയെത്തിയ മുണ്ടേരി കൈപ്പക്കയില്‍ മിഥ്‌ലാജ്, ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി അബ്ദുല്‍റസാഖ്, പടന്നോട്ടുമെട്ട എം.വി ഹൗസില്‍ എം.വി റാഷിദ്, തലശ്ശേരി ചേറ്റംകുന്ന് സൈനാസില്‍ മനോഫ് റഹ്മാന്‍ (42) എന്നിവരെയും ഇവരുടെ റിക്രൂട്ടിങ് ഏജന്റെന്ന് ആരോപിച്ച് തലശ്ശേരി ചിറക്കര എസ്.എസ് റോഡ് തൗഫീഖില്‍ യു.കെ ഹംസയെയും കഴിഞ്ഞദിവസം യു.എ.പി.എ കുറ്റം ചുമത്തി പൊലിസ് അറസ്റ്റുചെയ്തിരുന്നു.
ഇവരെ വിശദമായി ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനു നാളെ തലശ്ശേരി കോടതിയില്‍ അപേക്ഷ നല്‍കുമെന്നു പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."