ലൈംഗികാരോപണം: മാധ്യമ പ്രവര്‍ത്തകനെതിരേ മന്ത്രി നേരിട്ട് പരാതി നല്കി
റായ്പൂര്‍: തനിക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടി ഛത്തിസ്ഗഡ് മന്ത്രി രാജേഷ് മുനാട്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തു. തന്നെ മനഃപൂര്‍വം കരിവാരിത്തേക്കാനുള്ള ശ്രമമാണ് ലൈംഗികാരോപണത്തിന് പിന്നിലുള്ളതെന്നും മന്ത്രി നല്കിയ പരാതിയില്‍ പറയുന്നു.
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് വിനോദ് വര്‍മ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ഭാഗല്‍ എന്നിവര്‍ക്കെതിരേയാണ് മന്ത്രി പരാതി നല്‍കിയത്. തനിക്കെതിരേ മാധ്യമ പ്രവര്ത്തകന് കൈവശം വച്ച വിവാദ സി.ഡി വ്യാജമായി സൃഷ്ടിച്ചതാണ്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം വിനോദ് വര്‍മയില്‍ നിന്ന് പിടിച്ചെടുത്ത സി.ഡി ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലിസ് അറിയിച്ചു. മന്ത്രിയെ സി.ഡി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസിലാണ് മാധ്യമ പ്രവര്ത്തകന് വിനോദ് വര്‍മയെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തത്. ബി.ബി.സി, അമര്‍ ഉജ്വല എന്നിവയില്‍ ജോലി ചെയ്തിരുന്ന വിനോദിനെതിരേ ഛത്തിസ്ഗഡ് ബി.ജെ.പി ഐ.ടി സെല്‍ അംഗം പ്രകാശ് ബജാജ് ആണ് ആദ്യം പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."