3000 മീറ്റര്‍ സ്റ്റീപിള്‍ ചേസ് ദേശീയ റെക്കോര്‍ഡ് തിരുത്തി ലളിത ബാബര്‍ ഫൈനലില്‍
റിയോ ഡി ജനീറോ: ഇന്ത്യന്‍ അത്ലറ്റിക്സില് പുതു ചരിതമെഴുതി ലളിത ബാബര്‍. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ ലളിത ഫൈനലില്‍ കടന്നു. പി.ടി ഉഷയ്ക്ക് ശേഷം അത്ലറ്റിക്സിന്റെ വ്യക്തിഗത ഇനത്തില്‍ ഫൈനലിലെത്തുന്ന ആദ്യ താരമാണ് ലളിത. 9.19.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ലളിത ഏഴാം സ്ഥാനക്കാരിയായാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെയാണ് ലളിത ഫൈനലില്‍ കടന്നത്. നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ് ഏഴു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് ലളിത മറികടന്നത്. രണ്ടാം ഹീറ്റ്സില്‍ വമ്പന്‍ താരങ്ങള്‍ക്കൊപ്പം മത്സരിച്ച ലളിത നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. ഇതേയിനത്തില്‍ മൂന്നാം ഹീറ്റ്സില്‍ മത്സരിച്ച സുധാ സിങിന് ഒന്‍പതാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. 9.43.29 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്. ഈ വിഭാഗത്തില്‍ ബഹറൈന്റെ റൂത്ത് ജെബറ്റാണ് ഒന്നാമതായി ഫൈനലിലെത്തിയ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."