HOME
DETAILS

നവംബര്‍ എട്ട് ദുഃഖദിനം; പാവങ്ങളുടെ വേദന മോദിക്ക് മനസിലാകുന്നില്ല: രാഹുല്‍

  
backup
October 30, 2017 | 6:41 PM

%e0%b4%a8%e0%b4%b5%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%83%e0%b4%96%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%aa


ന്യൂഡല്‍ഹി: നോട്ടുനിരോധനം ദേശീയ ദുരന്തമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടുനിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ട് ദുഃഖദിനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബര്‍ എട്ട് കള്ളപ്പണ വിരുദ്ധദിനമായി ആചരിക്കാനാണ് ബി.ജെ.പി തയാറെടുക്കുന്നത്. ഇത് ഇത്രമാത്രം ആഘോഷമാക്കാന്‍ എന്തുകാര്യമാണുള്ളതെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷന്‍മാരുടെയും യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളുടെ പ്രത്യേകിച്ചും തൊഴിലാളികളുടെയും പാവങ്ങളുടെയും വികാരങ്ങളെന്താണെന്ന് മനസിലാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. നോട്ടുനിരോധനത്തെ തുടര്‍ന്ന് പാവങ്ങള്‍ അനുഭവിച്ച പ്രയാസങ്ങളും വേദനയും എത്രമാത്രമുണ്ടായിരുന്നുവെന്ന് തിരിച്ചറിയാന്‍ മോദിക്ക് കഴിയില്ല. സത്യം അംഗീകരിക്കാന്‍ ഇപ്പോഴും അദ്ദേഹം തയാറാകുന്നില്ല.
ജി.എസ്.ടി നല്ലൊരു പദ്ധതിയാണ്. എന്നാല്‍ അത് ധൃതിപിടിച്ച് നടപ്പാക്കി അതിന്റെ മൂല്യം ചോര്‍ത്തിക്കളയുകയാണ് ചെയ്തത്. നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികം കരിദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ

Kerala
  •  a month ago
No Image

ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്

uae
  •  a month ago
No Image

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

Kerala
  •  a month ago
No Image

ഒരു ബന്ദിയുടെ കൂടി മൃതദേഹം വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കുന്നത് തടഞ്ഞ് സയണിസ്റ്റുകള്‍

International
  •  a month ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  a month ago
No Image

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം

bahrain
  •  a month ago
No Image

കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a month ago
No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  a month ago
No Image

വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി

Kerala
  •  a month ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago