വ്യാപാരികളുടെ കടയടപ്പ് സമരം നാളെ
പാലക്കാട്: അപാകതകള്‍ പരിഹരിക്കാനായില്ലെങ്കില്‍ ജി.എസ്.ടി നികുതി സമ്പ്രദായം പിന്‍വലിക്കുക, റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുക, വാടകകുടിയാന്‍ നിയമം പാസാക്കുക ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ജില്ലയിലെ കടകള്‍ അടച്ചിട്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജി.എസ്.ടി നടപ്പാക്കിയിട്ട് മൂന്നു മാസമായിട്ടും അപകാതകള്‍ പരിഹരിക്കാന്‍ ആയിട്ടില്ല. അപകാതകള്‍ പരിഹരിക്കുന്നതുവരെ വാറ്റ് നിയമത്തില്‍ കച്ചവടം ചെയ്യാന്‍ വ്യാപാരികളെ അനുവദിക്കണം. വാടകക്കും ശമ്പളത്തിനും സ്‌ക്രാപ്പിനും ഭക്ഷണ സാധനങ്ങള്‍ക്കും ജി.എസ്.ടി ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണമെന്ന നിബന്ധനങ്ങളില്‍ നിന്ന് വ്യാപാരികളെ ഒഴിവാക്കണം. ഇതിന്റെ പേരില്‍ പിഴഈടാക്കുന്നതും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതും അവസാനിപ്പിക്കണം.
റോഡ് വികസനത്തിന്റെ പേരില്‍ കട ഒഴിപ്പിക്കുമ്പോള്‍ വര്‍ഷങ്ങളായി അവിടെ കച്ചവടം ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
നിലവില്‍ കെട്ടിട ഉടമക്കു മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുന്നത്്. പെട്രോളിയം ഉല്‍പന്നങ്ങള്‍ മേല്‍ ചുമത്തുന്ന അധിക നികുതി പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."