ഉപജില്ല സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല ഉയരും
കുന്നംകുളം : കുന്നംകുളം ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം ഇന്നുമുതല്‍ നവംമ്പര്‍ മൂന്ന് വരെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റം സെന്റ് മേരീസ് എല്‍.പി സ്കൂളിലും അറബിക് കലോത്സവം സെന്റ് ഫ്രാന്‍സിസ് ബോയ്സ് എല്‍.പി സകൂളിലുമാണ് നടക്കുക. 110 സ്കൂളില്‍ നിന്നായി 4650 കലാപ്രതിഭകളാണ് 290 ഇനങ്ങളിലായി മത്സരിക്കുക. നവംമ്പര്‍ ഒന്ന് മുതല്‍ മൂന്ന് വരെ എട്ട് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഇന്ന് രാവിലെ ഒന്‍പതിന് കുന്നംകുളം എ.ഇ.ഒ പി.സച്ചിദാനന്ദന് പതാക ഉയര്‍ത്തും. നാളെ രാവിലെ 9.30 ന് നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം സി.എന്‍ ജയദേവന് എം.പി നിര്‍വഹിക്കും. സാമൂഹിക കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ കുന്നംകുളം എ.ഇ.ഒ പി.സച്ചിദാനന്ദന്, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് എ.എം മൊയ്തീന്, പി.ടി.എ പ്രസിഡന്റ് അമിലിനി സുബ്രഹ്മണ്യന്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ടി.കണ്‍വീനര്‍, സി.കെ ജിജു, ഇമ്മട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."