എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് പത്തിന് ബഹ്‌റൈനില്‍
കുവൈത്ത് സിറ്റി: എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്ലോബല്‍ മീറ്റ് നവംബര്‍ പത്തിന് ബഹ്‌റൈനില്‍ നടക്കും. ഇന്ത്യയില്‍ നിന്നുള്ള സംഘടനാ നേതാക്കള്‍ക്കു പുറമെ സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങി മലയാളി സാന്നിധ്യമുള്ള രാജ്യങ്ങളിലുള്ള സമസ്തയുടെ കീഴ്ഘടകങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളാണു പങ്കെടുക്കുക.
വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ പദ്ധതികളും സംഘടനാ ശാക്തീകരണവുമാണു ഗ്ലോബല്‍ മീറ്റിലെ പ്രധാന അജന്‍ഡകള്‍. ഒരു ബഹുസ്വര സമൂഹത്തില്‍ അനിവാര്യമായി നില നില്‍ക്കേണ്ട സാമുദായിക സൗഹൃദവും അതിനു ഭീഷണി ഉയര്‍ത്തുന്ന വര്‍ഗീയ തീവ്രവാദ പ്രവണതകള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണങ്ങളും വ്യാപകമാക്കാനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ സാമൂഹിക പിന്നോക്കാവസ്ഥകള്‍ പരിഹരിക്കുന്നതിനും പുതിയ തലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനും വേണ്ടി സംഘടന ദേശീയാടിസ്ഥാനത്തില്‍ രൂപം നല്‍കിയ പദ്ധതികളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
സഊദി അറേബ്യ ഔഖാഫിന്റെ അംഗീകാരത്തോടെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹാജിമാര്‍ക്ക് സേവനം ചെയ്യുന്ന സംഘടനയുടെ സന്നദ്ധ വിഭാഗമായ 'വിഖായ' യുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും സംഘടന മുഖപത്രമായ ഗള്‍ഫ് സത്യധാര മാസിക കൂടുതല്‍ വായനക്കാരിലേക്കെത്തിക്കുന്നതിനും ഗ്ലോബല്‍ മീറ്റ് പദ്ധതികള്‍ ആവിഷ്‌കരിക്കും.
നവംബര്‍ പത്തിന് വെള്ളിയാഴ്ച കാലത്ത് 9:30ന് ബഹ്‌റൈനില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റിന് സംഘടനയുടെ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കീഴ്ഘടകങ്ങളായി വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തിയേഴ് സംഘടനകളുടെ പ്രതിനിധികള്‍ മീറ്റില്‍ സംബന്ധിക്കും.
വിവിധ രാജ്യങ്ങളില്‍ നിന്നായി ഗ്ലോബല്‍ മീറ്റിനെത്തുന്ന പ്രതിനിധികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഹെല്‍പ് ഡെസ്‌കും ബഹ്‌റൈന്‍ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സില്‍ പ്രസഡന്റ് ഷംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, ട്രഷറര്‍ നാസര്‍ കോഡൂര്‍, എം. ഉസ്മാന്‍ ദാരിമി, മുഹമ്മദലി ഫൈസി, ഇസ്മായില്‍ ഹുദവി, ലത്തീഫ് എടയൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."